നികുതിയിളവ് ഇല്ലെന്ന് അന്നേ തുറന്നുപറഞ്ഞു; ഇന്നായിരുന്നെങ്കില്‍ ട്രസിനെയും ഋഷി വീഴ്ത്തിയേനെ


ട്രസ് നികുതിയിളവും ജനപ്രിയ പദ്ധതികളും പ്രഖ്യാപിച്ച് മുന്നേറിയപ്പോള്‍ തന്നെ അത്തരം പ്രഖ്യാപനങ്ങള്‍ അപ്രായോഗികമാണെന്നും താന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയാല്‍ നികുതിയിളവ് നല്‍കില്ലെന്നും ഋഷി സുനാക് തുറന്ന് പറഞ്ഞിരുന്നു.

Rishi Sunak with Liz Truss | Photo: AP

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൃത്യം ഒന്നര മാസം മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്റെ മുഖ്യ എതിരാളിയായ ലിസ് ട്രസിനോട് ഋഷി പരാജയപ്പെട്ടിരുന്നു. തന്റെ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ വിമര്‍ശനം ശക്തമായതോടെ ട്രസിന് രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോഴായിരുന്നു തിരഞ്ഞെടുപ്പെങ്കില്‍ ലിസ് ട്രസിനേയും സുനക് പരാജയപ്പെടുത്തുമായിരുന്നുവെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്.

ഇപ്പോഴായിരുന്നു തിരഞ്ഞെടുപ്പെങ്കില്‍ തങ്ങള്‍ ഋഷി സുനാകിന് വോട്ട് ചെയ്യുമായിരുന്നുവെന്നാണ് പാര്‍ട്ടിയിലെ സാധാരണ അംഗങ്ങള്‍ക്കിടയിലെ 55 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. വെറും 25 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന അഭിപ്രായ സര്‍വേയില്‍ ലിസ് ട്രസിന് ലഭിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങളെയും വാഗ്ദാനങ്ങളേയും സുനക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേള്‍ക്കുമ്പോള്‍ മനോഹരമെന്ന് തോന്നാമെങ്കിലും അപ്രായോഗികമെന്നായിരുന്നു ഋഷി അഭിപ്രായപ്പെട്ടിരുന്നു.



ലിസ് ട്രസ് ജയിച്ച തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സുനകിന് പിന്നിലായി മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയ മോര്‍ഡന്റ്, ബെന്‍ വാലസ് എന്നിവരും ലിസ് സ്ട്രസിന്റെ പിന്‍ഗാമിയാകാന്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നവരാണ്. എന്നാല്‍ ട്രസിന്റെ രാജിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വരുമ്പോള്‍ പാര്‍ട്ടി എംപിമാര്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പോലും ഒരു എതിരാളിയില്ലാതെ സുനാക് സ്വീകാര്യത നേടി.

ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഋഷി ഉന്നയിച്ച വാദങ്ങള്‍ ശരിയാകുന്നുവെന്ന് വന്നതോടെയാണ് അദ്ദേഹത്തിന് പിന്തുണ വര്‍ധിച്ചിരിക്കുന്നതെന്ന് വ്യക്തം. ട്രസ് നികുതിയിളവും ജനപ്രിയ പദ്ധതികളും പ്രഖ്യാപിച്ച് മുന്നേറിയപ്പോള്‍ തന്നെ അത്തരം പ്രഖ്യാപനങ്ങള്‍ അപ്രായോഗികമാണെന്നും താന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയാല്‍ നികുതിയിളവ് നല്‍കില്ലെന്നും ഋഷി സുനാക് തുറന്ന് പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന് അത് തിരിച്ചടിയായെങ്കിലും അതാണ് പ്രായോഗികതയെന്ന് തിരിച്ചറിഞ്ഞതാണ് പിന്നീട് പിന്തുണ വര്‍ധിക്കുന്നതിന് കാരണമായി.

പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം തന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് പിന്നോട്ട് പോയത് അവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതോടെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അവര്‍ക്കെതിരെ തിരിയുകയും തുടര്‍ന്ന് രാജിയിലേക്ക് നയിക്കുകയുമായിരുന്നു. പ്രധാനമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് നിശ്ചയിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ട്രസിന് പിന്നിലായി രണ്ടാമതെത്തിയത് സുനാക്ക് ആയിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ വളരെ അധികം പിന്തുണ സുനാക്കിന് ലഭിച്ചിരുന്നു.

ബ്രിട്ടണില്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്നായിരുന്നു അധികാരമേറ്റ് ആറാഴ്ച മാത്രം പിന്നിടുമ്പോള്‍ ട്രസിന്റെ രാജി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ട് ലിസ് ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളും നികുതി നയങ്ങളും ബ്രിട്ടണ് ഗുണംചെയ്യില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ഗന്ത്യന്തരമില്ലാതെയാണ് ലിസ്ട്രസ് രാജിവച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ലിസ് രാജിവച്ചിരുന്നു.

Content Highlights: rishi sunak, lizz truss, uk prime minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented