ഋഷി സുനകിന്റെ ഭാര്യ അക്ഷതയ്ക്ക് ഇന്‍ഫോസിസിന്റെ ലാഭവിഹിതം 126 കോടി


Akshata Murthy and Rishi Sunak | Photo: Tristan Fewings / POOL / AFP

ന്യൂഡല്‍ഹി: അതിസമ്പന്നയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ ഭാര്യ അക്ഷത മൂര്‍ത്തി. ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളായ അക്ഷത, അന്തരിച്ച ബ്രിട്ടീഷ് രാജ്ഞായേക്കാള്‍ സമ്പന്നയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്‍ഫോസിസ് 2022-ല്‍ അക്ഷതയ്ക്ക് ലാഭവിഹിതമായി നല്‍കിയത് 126.61 കോടി രൂപയാണ്.

ഇന്‍ഫോസിസില്‍ അക്ഷതയ്ക്ക് സെപ്റ്റംബര്‍ അവസാനത്തില്‍ 3.89 കോടി ഓഹരികള്‍ (0.93 ശതമാനം ഓഹരികള്‍) ആണുള്ളത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചൊവ്വാഴ്ചത്തെ ട്രേഡിംഗ് വിലയായ 1,527.40 രൂപ വെച്ച് കണക്കാക്കുമ്പോള്‍ ഏകദേശം 5,956 കോടി രൂപയാണ് അക്ഷിതയുടെ ഓഹരിയുടെ മൂല്യം.



ഈ വര്‍ഷം മെയ് 31-ന് ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 16 രൂപ വീതമാണ് ലാഭവിഹിതം നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 16.5 രൂപയുടെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലാഭവിഹിതവും ചേര്‍ത്ത് ഒരു ഓഹരിക്ക് 32.5 രൂപ നിരക്കില്‍ 126.61 കോടി രൂപ അക്ഷതയ്ക്ക് ലാഭവിഹിതമായി ലഭിക്കും.

ഓഹരി ഉടമകള്‍ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ ഒന്നാണ് ഇന്‍ഫോസിസ്. 2021-ല്‍ ഒരു ഒഹരിക്ക് മൊത്തം 30 രൂപയാണ് അവര്‍ ലാഭവിഹിതം നല്‍കിയത്.

Content Highlights: Rishi Sunak's Wife, Akshata Murthy, Earned ₹ 126.6 Crore Dividend From Infosys In 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented