ഋഷി സുനക്, നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റ്; സമ്പന്നരുടെ പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ വംശജന്‍


ഇന്ത്യൻ വംശജനായ സുനാക് 34 വർഷത്തെ ചരിത്രം തിരുത്തി ആദ്യമായി സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരൻ കൂടിയാണ്. സൺഡെ ടൈംസിന്റെ കണക്ക് പ്രകാരം സുനാകിനും ഭാര്യ അക്ഷതയ്ക്കും 730 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ ആസ്ഥിയാണുള്ളത്.

ഋഷി സുനകും ഭാര്യ അക്ഷതയും | ഫോട്ടോ: https://www.instagram.com/rishisunakmp/

ലണ്ടൻ: ബ്രിട്ടന്റെ തലപ്പത്തേക്ക് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ. ബോറിസ് ജോൺസൺന്റെ രാജിയോടെ പ്രതിസന്ധി ഉടലെടുത്ത ബ്രിട്ടനിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനാകും ലിസ് ട്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുകയും ഒടുവിൽ ലിസ് ട്രസ് അധികാരത്തില്‍ എത്തുമായിരുന്നു. എന്നാൽ കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരിക്കാൻ ട്രസിന് സാധിച്ചില്ല. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനാകാതെ ട്രസ് രാജിവെച്ചു.

ബ്രിട്ടനിൽ പ്രതിസന്ധി ആരംഭിച്ചു. വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തിൽ സ്ഥാനാര്‍ഥിത്വത്തിന് മതിയായ പിന്തുണ ലഭിക്കാതെ വന്നതോടെ മുഖ്യ എതിരാളിയും പൊതുസഭാ നേതാവുമായപെന്നി മോര്‍ഡന്റ് പിന്മാറുകയായിരുന്നു. ഇതോടെ ഇന്ത്യൻ വംശജനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴി തെളിഞ്ഞു.Photo:PTI

സുനാകിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നത് മുതൽക്ക് തന്നെ ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളായ അക്ഷതയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാഷ്ട്രീയ യാത്രയിൽ വിവാദങ്ങൾക്കൊപ്പമായിരുന്നു ഇരുവരുടേയും യാത്ര.

വിട്ടൊഴിയാത്ത വിവാദങ്ങൾ

ഋഷി സുനാകിന്റെ രാഷ്ട്രീയ വളർച്ചക്കൊപ്പം തന്നെ വിവാദങ്ങളും വിട്ടൊഴിയാതെ പിന്തുടർന്നിരുന്നു. ഭാര്യ നികുതി അടക്കാത്തതും ചായക്കോപ്പയിലെ വിവാദങ്ങളും വൻ തോതിൽ ചർച്ചയാകുകയും ചെയ്തു. ലിസ് ട്രസിന് ഇത് മേൽക്കൈ നേടിക്കൊടുക്കുകയും ചെയ്തു.

സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ദമ്പതികൾ

ഇന്ത്യൻ വംശജനായ സുനാക് 34 വർഷത്തെ ചരിത്രം തിരുത്തി ആദ്യമായി സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരൻ കൂടിയാണ്. സൺഡെ ടൈംസിന്റെ കണക്ക് പ്രകാരം സുനാകിനും ഭാര്യ അക്ഷതയ്ക്കും 730 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ ആസ്ഥിയാണുള്ളത്. ബ്രിട്ടനിലെ ധനികരുടെ പട്ടികയിൽ 222-ാം സ്ഥാനമാണ് ഇവർക്ക്. പിതാവ് എൻ.ആർ. നാരായണ മൂർത്തി സഹസ്ഥാപകനായ ഐ.ടി. കമ്പനി ഇൻഫോസിസിൽ അക്ഷതയ്ക്ക് 0.93 ശതമാനം ഓഹരി സ്വന്തം പേരിലുണ്ട്. 690 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് ഇതിന്റെ മൂല്യം.

നികുതി വിവാദം

ബ്രിട്ടനിൽ സ്ഥിരതാമസ പദവിയില്ലാത്ത അക്ഷത പുറത്തുനിന്നുള്ള വരുമാനത്തിന് നികുതി അടയ്ക്കുന്നില്ലെന്നത് അടുത്തിടെ വലിയ വിവാദമായിരുന്നു. അന്ന് ബോറിസ് ജോൺസന്റെ പിൻഗാമിയായി പ്രധാനമന്ത്രിപദത്തിലേക്ക് എത്താനുള്ള ഋഷി സുനാകിന്റെ സാധ്യതകളെ ഈ വിവാദം സാരമായിത്തന്നെ ബാധിച്ചു. ഇതേതുടർന്ന് എല്ലാ വരുമാനത്തിനും നികുതിയടക്കുമെന്ന് അക്ഷത വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു.

ചായക്കപ്പിലെ വിവാദം

ഋഷിയെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്ഷത നല്‍കിയ ചായക്കപ്പുകളായിരുന്നു വിവാദത്തിന് തിരികൊളുത്തിയ മറ്റൊരു കാരണം. അന്ന് ധനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിലെ 11-ാം നമ്പര്‍ വസതി ഒഴിഞ്ഞ് ഋഷി ലണ്ടനിലെ കുടുംബവീട്ടിലെത്തിയിരുന്നു. ഇവിടെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലേക്കാണ് ചായയും ബിസ്‌ക്കറ്റുമായി അക്ഷത എത്തിയത്. എന്നാല്‍ ഈ ചായകപ്പുകളില്‍ 'എമ്മ ലേസി' എന്ന ബ്രാന്‍ഡിന്റെ പേര് ഉണ്ടായിരുന്നു. ഈ ഓരോ കപ്പിനും 3624.53 രൂപയാണ് വില. അതായത് 38 പൗണ്ട്.

ഇതോടെ അക്ഷതയ്ക്കും ഋഷിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. 38 പൗണ്ടു കൊണ്ട് ഒരു കുടുംബത്തിന് ഒരു ദിവസം ഭക്ഷണം കഴിക്കാമെന്നും അമിത നികുതിയും കുത്തനെ ഉയരുന്ന ജീവിതച്ചിലവും ബ്രിട്ടനെ ഞെരുക്കുമ്പോഴാണോ ഇത്തരം ആഡംബരം എന്നതും ട്രോളുകളുടെ വിഷയമായി. ഈ ചായ കൊടുക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും വൻ തോതിൽ ചർച്ചയാകുകയും ചെയ്തു.

പ്രധാനമന്ത്രിമാർ വാഴാത്ത ബ്രിട്ടനിൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടന് ഋഷി സുനക് രക്ഷകനാകുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

Content Highlights: Rishi Sunak, new UK PM, has net worth of 730 million pounds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented