ലിസ് ട്രസ് പടിയിറങ്ങി; ട്രസിന്റെ പ്രസംഗപീഠം ഒഴിവാക്കി ഋഷി സുനക്


ഋഷി സുനകിന്റെയും ലിസ് ട്രസിന്റെയും പ്രസംഗപീഠങ്ങൾ | photo:

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനകിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ പ്രസംഗപീഠം ഒഴിവാക്കുകയെന്നതായിരുന്നു. നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ ലിസ് ട്രസ് നടത്തിയ പ്രഭാഷണത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് അസാധാരണ ഡിസൈനിലുള്ള പ്രസംഗപീഠത്തിന്റെ രൂപമായിരുന്നു.

'ജെങ്ക ടവര്‍' പോലെ തടികള്‍കൊണ്ടുള്ള കട്ടകള്‍ അടുക്കിവെച്ചതുപോലെയുള്ള പ്രസംഗപീഠത്തില്‍ നിന്നും അധികം കാലം സംസാരിക്കാന്‍ ലിസ് ട്രസിനായില്ല. സാമ്പത്തിക നയങ്ങളുടെ പേരില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ലിസ് ട്രസിന്റെ രാജിയെത്തുടര്‍ന്നാണ് ഋഷി സുനകിന്റെ വരവ്. ഉറച്ചതടിയില്‍ കുത്തനെ തീര്‍ത്തിട്ടുള്ള പ്രസംഗപീഠമാണ് സുനക് തിരഞ്ഞെടുത്തത്.ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ക്കെല്ലാം തന്നെ തങ്ങളുടേതായ ശൈലിയിലുള്ള പ്രസംഗപീഠമുണ്ടായിരുന്നു. 2010 മുതല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ പ്രസംഗപീഠങ്ങളുടെ പ്രത്യേകതകളും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡേവിഡ് കാമറൂണിന്റെ പ്രസംഗപീഠം കനം കുറഞ്ഞ തടികൊണ്ടു നിര്‍മിച്ചതായിരുന്നു. നേര്‍ത്ത തടിയില്‍ തീര്‍ത്തതും ഫെമിനിന്‍ ലുക്കുമായിരുന്നു തേരെസാ മേയുടെ പ്രസംഗപീഠത്തിന്റെ പ്രത്യേകത. താഴെ വലിയ തട്ടുകളുള്ള തവിട്ട് നിറത്തിലുള്ളതാരുന്നു ബോറിസ് ജോണ്‍സന്റെ പ്രസംഗപീഠമെങ്കില്‍ ടോണി ബ്ലയര്‍ തിരഞ്ഞെടുത്തത് ഫ്‌ളോട്ടിങ് ഷെല്‍ഫ് ഡിസൈനാണ്.

Content Highlights: Rishi Sunak, Liz Truss, lectern


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented