റിയോയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ബസ്സിനുനേരെ വെടിവെപ്പ് | VIDEO


ഒളിമ്പ്ക്‌സ് മത്സരങ്ങള്‍ നടക്കുന്ന വേദിയ്ക്ക് സമീപം പത്രപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെയാണ് വെടിവെപ്പുണ്ടായത്

റിയോ ഡി ജെനെയ്‌റോ: ഒളിമ്പ്ക്‌സ് മത്സരങ്ങള്‍ നടക്കുന്ന വേദിയ്ക്ക് സമീപം പത്രപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ വെടിവെപ്പ്. രണ്ടു പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ബസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

ബാസ്‌കറ്റ് ബോള്‍ മത്സരം നടക്കുന്ന ഒളിംപിക് വേദിയില്‍നിന്ന് പ്രധാന വേദിയിലേയ്ക്ക് വരികയായിരുന്ന ബസിനു നേരെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു തവണ വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. ബസിന്റെ ജനല്‍ ചില്ലുകള്‍ തെറിച്ചാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്.

ഒളിമ്പിക് മത്സരങ്ങള്‍ നടക്കുന്ന റിയോ ഡി ജനെയ്‌റോയിലെ തെരുവുകളില്‍ അക്രമങ്ങള്‍ പതിവായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഒളിമ്പക് മത്സര വേദിക്കരികെ ഉണ്ടായ വെടിവെപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂടാതെ, തെരുവുകളില്‍ മോഷണവും പിടിച്ചുപറിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented