ബാങ്കോക്ക്: തയ്‌ലന്‍ഡ് താം ലുവാങ് നാം ഗുഹയില്‍ പെട്ട പന്ത്രണ്ട് ഫുട്‌ബോള്‍ ടീം അംഗങ്ങളേയും കോച്ചിനേയും പുറത്തെത്തിച്ച ചരിത്രദൗത്യത്തിന്റെ ഭാഗമായവരില്‍ ഇന്ത്യന്‍ സംഘവും.

പുണെ ആസ്ഥാനമായുള്ള വാട്ടര്‍ പമ്പ് കമ്പനിയായ കിര്‍ലോസ്‌കറാണ് ഗുഹയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പുറത്ത് കളയാനായി തങ്ങളുടെ സാങ്കേതിക വിദഗ്ധരെ അയച്ചത്.

തായി ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം കമ്പനിയുടെ ഇന്ത്യ, തായ്‌ലന്‍ഡ്, യു.കെ എന്നിവിടങ്ങളിലുള്ളവരാണ് സഹായത്തിനായി എത്തിയത്. 

മഹാരാഷ്ട്രയിലെ കിര്‍ലോസ്‌കര്‍ വാടി പ്ലാന്റില്‍ നിന്നുള്ള അതിനൂതനമായ മോട്ടോര്‍ പമ്പുകളും വിമാനമാര്‍ഗം വഴി തായി ഗുഹയിലേക്കെത്തിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ചയാണ് മുഴുവന്‍ പേരെയും പുറത്തെത്തിച്ച് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്‌.