240 കി.മി വേഗത്തില്‍ വീശി ഇയാന്‍; പറപറന്ന് കാറുകള്‍, തെറിച്ചുവീണ് റിപ്പോര്‍ട്ടര്‍; വിറച്ച് ഫ്‌ളോറിഡ


Photo: Screengrab from video posted on twitter.com/mikeseidel

ഹവാന: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വീശിയടിച്ച അതിശക്തമായ ഇയാന്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. വൈദ്യുതി വിതരണസംവിധാനം തകര്‍ന്നതോടെ തെക്ക് കിഴക്കന്‍ ഫ്‌ളോറിഡ പരക്കെ ഇരുട്ടിലായി. കടല്‍ത്തീരത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും റോഡുകള്‍ വെള്ളത്തിനടിയിലാകുകയും വാഹനങ്ങള്‍ അടക്കം ഒഴുകിപ്പോകുകയും ചെയ്തു.

കനത്ത മഴയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന 20 തോളം കുടിയേറ്റക്കാരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. ബോട്ട് മുങ്ങി 20 കുടിയേറ്റക്കാരെ കാണാതായതായും ഫ്‌ളോറിഡയിലെ കീസ് ദ്വീപുകളില്‍ നാല് ക്യൂബക്കാര്‍ നീന്തിക്കയറിയെന്നും മൂന്ന് പേരെ തീരസംരക്ഷണ സേന കടലില്‍നിന്ന് രക്ഷപ്പെടുത്തിയതായും യുഎസ് ബോര്‍ഡര്‍ പട്രോള്‍ അറിയിച്ചു.യുഎസില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ ഏകദേശം 240 കിലോമീറ്റര്‍ വേഗത്തിലാണ് ഇയാന്‍ വീശുന്നതെന്ന് യു.എസ്. നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു.

ചുഴലിക്കാറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ നിലതെറ്റി വീഴുന്നതിന്റേയും റോഡിലൂടെ സ്രാവുകള്‍ നീന്തുന്നതിന്റെയും അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ചുഴലിക്കാറ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ റിപ്പോര്‍ട്ടര്‍ നിലതെറ്റി വീഴുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ക്യൂബന്‍ തീരത്ത് നിന്ന് മെക്‌സിക്കന്‍ കടലിടുക്കിലേക്ക് പ്രവേശിച്ച ഇയാന്‍ കാറ്റഗറി നാല് വിഭാഗത്തില്‍പ്പെട്ട അതിശക്തമായ ചുഴലിക്കാറ്റായി മാറുകയായിരുന്നു. ചുഴലിക്കാറ്റിന് മുന്നോടിയായി മേഖലയില്‍ ശക്തമായ മഴ ആരംഭിച്ചിരുന്നു. ഫ്‌ളോറിഡയിലെ 18 ലക്ഷത്തോളം ജനങ്ങളാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇരുട്ടിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ചൊവ്വാഴ്ച ക്യൂബയിലും ലാന്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായിരുന്നു. വൈദ്യുതി വിതരണസംവിധാനം പൂര്‍ണമായും തകര്‍ന്നു. സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ പുകയിലവ്യവസായത്തെയാണ് കാറ്റ് ഏറ്റുവമധികം ബാധിച്ചത്. ഭൂരിഭാഗം പുകയിലത്തോട്ടങ്ങളും നശിച്ചു. ഒരുകോടിക്കുമേല്‍ ജനങ്ങളാണ് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നത്. ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആയിരക്കണക്കിനാളുകളെ സുരക്ഷിതമേഖലയിലേക്ക് മാറ്റി. കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്തമഴയില്‍ പല മേഖലയിലും വീടുകളും കൃഷിയിടങ്ങളും നശിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. ദുരന്തബാധിത മേഖലകള്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനെല്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അവശേഷിക്കുന്ന പുകയിലപ്പാടങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.

Content Highlights: Reporter flies away, sharks on streets: Hurricane Ian lashes Florida

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented