റെംഡെസിവിർ | Photo: AP
ജനീവ: കോവിഡ് 19 മൂലമുളള മരണനിരക്ക് കുറയ്ക്കുന്നതിനോ കോവിഡ് രോഗികളുടെ ആശുപത്രിവാസത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനോ ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ സഹായകരമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കല്‍ ട്രയലില്‍ കണ്ടെത്തി. കോവിഡ് 19 പ്രതിരോധത്തിനായി ആദ്യം ഉപയോഗിച്ചിരുന്ന മരുന്നാണ് റെംഡെസിവിര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് ബാധിതനായപ്പോഴും ചികിത്സയ്ക്കായി ഉപയോഗിച്ചത് ഈ മരുന്നാണ്.
മുപ്പതിലധികം രാജ്യങ്ങളില്‍ 11,266 മുതിര്‍ന്ന രോഗികളില്‍ നടത്തിയ പഠനത്തിലാണ് റെംഡെസിവിര്‍ കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന നിഗമനത്തില്‍ ലോകാരോഗ്യസംഘടന എത്തിയിരിക്കുന്നത്. റെംഡെസിവിറിന് പുറമേ, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ആന്റി എച്ച്.ഐ.വി. ഡ്രഗ് കോമ്പിനേഷനായ ലോപിനാവിര്‍/റിട്ടോനാവിര്‍, ഇന്റര്‍ഫെറോണ്‍ എന്നീ മരുന്നുകളുടേയും ഫലപ്രാപ്തിയും പഠനവിധേയമാക്കിയിരുന്നു. പഠനറിപ്പോര്‍ട്ട് ഇനിയും അവലോകനം ചെയ്തിട്ടില്ല.
ഈ മാസം ആദ്യം പുറത്തുവന്ന യു.എസ്. പഠനത്തില്‍ റെംഡെസിവിര്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രോഗികള്‍ മറ്റു കോവിഡ് ബാധിതരേക്കാള്‍ വേഗത്തില്‍ രോഗമുക്തി നേടുന്നതായി കാണിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനത്തെ വിമര്‍ശിച്ച് റെംഡെസിവിര്‍ നിര്‍മാതാക്കാളായ ഗിലെഡ് സയന്‍സസ് രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധ ചികിത്സയ്ക്ക് റെംഡെസിവിര്‍ ഫലപ്രദമാണോയെന്ന് കണ്ടെത്താന്‍ നിരധി പഠനങ്ങള്‍ നടന്നിരുന്നു.
പഠനസമയത്ത് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ലോപിനാവിര്‍/റിട്ടോനാവിര്‍ എന്നിവയുടെ ഉപയോഗം ജൂണ്‍ മാസത്തില്‍ തന്നെ നിര്‍ത്തിയതായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
Content Highlights:Remdesivir did not cut hospital stay or mortality in Covid-19 patients: WHO


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..