ഡൊണാൾഡ് ട്രംപ് | Photo:AFP
വാഷിങ്ടണ്‍: അമേരിക്കയെ സുരക്ഷിതമാക്കണമെങ്കില്‍ തീവ്ര ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുളളവർക്ക് തന്റെ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'നമ്മുടെ രാജ്യത്തെ തീവ്ര ഇസ്ലാമിക തീവ്രവാദത്തില്‍ നിന്ന് സംരക്ഷിക്കണമെന്ന് ജോ ബൈഡന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില വിദേശരാജ്യങ്ങളില്‍ നിന്നുളള യാത്രകള്‍ക്കേര്‍പ്പെടുത്തിയിരുന്ന നിരോധനം പുനഃസ്ഥാപിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലവും മറ്റും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനൊപ്പം ഞാന്‍ വിജയകരമായി നടപ്പാക്കിയ അഭയാര്‍ഥി നിയന്ത്രണങ്ങളും പുനഃസ്ഥാപിക്കണം.' തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.
ഭീകരവാദികള്‍ ലോകത്തിന്റെ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഭീകരവാദത്തെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കണമെങ്കില്‍ നമുക്ക് സമര്‍ഥമായ, പ്രായോഗിക നിയമങ്ങള്‍ വേണം. അതിനാല്‍ നാം വീണ്ടും ട്രംപിന് മുമ്പുളള യൂറോപ്പും യുഎസ്എയും നടപ്പാക്കിയ കുടിയേറ്റ തെറ്റുകള്‍ ആവര്‍ത്തിക്കരുത്.-ട്രംപ് പറയുന്നു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജോ ബൈഡന്‍ അധികാരത്തില്‍ പ്രവേശിച്ചപ്പോള്‍ അത് പിന്‍വലിക്കുകയായിരുന്നു.
Content Highlights: reinstitute the foreign country travel ban says Trump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..