ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെടുക്കണോ..?വോട്ടിങ് നടത്തി മസ്‌ക്, ഇതുവരെയുള്ള ഫലം ഇങ്ങനെ


ട്രംപ്-മസ്‌ക് |ഫോട്ടോ:AP

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ഇലോന്‍ മസ്‌ക്. ഇതിന്റെ മുന്നോടിയായി മസ്‌ക് തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചു. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വോട്ടെടുപ്പ്.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 17 മണിക്കൂറോളം ബാക്കിയുള്ളപ്പോള്‍ 65 ലക്ഷത്തിലധികം പേര്‍ ഇതിനോടകം പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 54.2 ശതമാനം പേരും ട്രംപിനെ അനുകൂലിച്ചപ്പോള്‍ 45.8 ശതമാനം പേരാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.



അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ നടത്തിയെന്നതിന്റെ പേരില്‍ 2021-ലാണ് ട്വിറ്ററിന്റെ പഴയ ഉടമകള്‍ ട്രംപിന്റെ അക്കൗണ്ടിന് സ്ഥിര നിരോധനം ഏര്‍പ്പെടുത്തിയത്. യു.എസ്. ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ ഉടമയായ മസ്‌ക് ഇത്തരമൊരു വോട്ടെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ഇതിനിടെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ കമ്പനിയില്‍ തുടങ്ങിയ പ്രതിസന്ധികള്‍ക്ക് അയവില്ലാതെ തുടരുകയാണ്. അടുത്ത കുറച്ചുദിവസത്തിനകം കമ്പനിയുടെ ഓഫീസുകള്‍ അടയ്ക്കുകയാണെന്ന സന്ദേശം ലഭിച്ചതോടെ 1200 ഓളം ജീവനക്കാര്‍ കൂട്ടത്തോടെ രാജിക്കത്ത് അയക്കാന്‍ തുടങ്ങി. നഷ്ടം ചൂണ്ടിക്കാട്ടി 50 ശതമാനത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതിനുപിന്നാലെയാണിത്. കൂട്ടരാജിക്ക് പിന്നാലെ മസ്‌ക് കമ്പനിയിലെ ജീവനക്കാര്‍ക്ക് ഒരു സന്ദേശം അയച്ചു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരോട് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സാന്‍ഫ്രാന്‍സിസ്‌കോ ഓഫീസിലെ പത്താം നിലയില്‍ ഹാജരാകാനാണ് ഇ-മെയിലിലൂടെയുള്ള നിര്‍ദേശം.

ശാരീരികമായി എത്താന്‍ ബുദ്ധിമുട്ടുള്ളവരെ കുടുംബപരമായ അത്യാഹിതങ്ങള്‍ ഉള്ളവരേയും മാത്രമേ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളൂവെന്നും സന്ദേശത്തില്‍ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.


Content Highlights: Reinstate Donald Trump On Twitter? Elon Musk's Latest Poll


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented