കിലോ മീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഗ്രീന്‍ലന്‍ഡ് ഹിമപാളികളില്‍ കനത്ത ദ്രവീകരണമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന് പഠനം. കാലവസ്ഥാ വ്യതിയാനമാണ് കനത്ത മഞ്ഞുരുക്കത്തിന് കാരണമായി പറയുന്നത്. കനത്ത മഞ്ഞുരുക്കം ആഗോള സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കൂടിയ താപനില, ഇടക്കിടെയുണ്ടാകുന്ന അന്തരീക്ഷ ചംക്രമണക്രമങ്ങള്‍ എന്നിവയാണ് കനത്ത മഞ്ഞുരുക്കത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 600 ബില്യണ്‍ ഹിമപാളികളാണ് ദ്രവീകരിക്കപ്പെട്ടത്. ആഗോള സമുദ്ര നിരപ്പ് 1.5 മില്ലീ ലിറ്റര്‍ ഉയര്‍ത്താന്‍ ഈ കനത്ത മഞ്ഞുരുക്കത്തിലൂടെ ഉണ്ടായത്. അതായത് 2019-ല്‍ സമുദ്രനിരപ്പില്‍ രേഖപ്പെടുത്തിയ ഉയര്‍ച്ചയുടെ 40 ശതമാനം.
യൂറോപ്യന്‍ ജിയോ സയന്‍സ് പ്രസിദ്ധീകരിക്കുന്ന 'ദി ക്രയോസ്ഫിയര്‍' എന്ന ജേണലിലാണ് ഗ്രീന്‍ലന്‍ഡിലെ കനത്ത മഞ്ഞുരുക്കത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരക്കുന്നത്. ഗ്രീന്‍ലന്‍ഡില്‍ കനത്ത മഞ്ഞുരുക്കത്തിന് കാരണമായത് കൂടിയ താപനില മാത്രമല്ല അസ്വാഭാവികമായ ഉയര്‍ന്ന സമ്മര്‍ദ്ദ കാലാവസ്ഥയും ഇതിന് കാരണമായിട്ടുണ്ട്. ഹിമപാളികള്‍ അഭിമുഖീകരിക്കുന്ന ഭീഷണികളെ ശാസ്ത്രജ്ഞന്മാര്‍ കുറച്ചുകാണുകയാണെന്നും ലേഖനം സൂചിപ്പിക്കുന്നു. അസ്വാഭാവികമായുണ്ടാകുന്ന ഉയര്‍ന്ന സമ്മര്‍ദ്ദ കാലാവസ്ഥ ക്രമം, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഇവ മേഘങ്ങള്‍ ഉണ്ടാകുന്നത് തടയുകയും തന്മൂലം സൂര്യപ്രകാശം നേരിട്ട് ഹിമപാളികളില്‍ പതിക്കാന്‍ കാരണവുമാകുന്നു.
'കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഈ അന്തരീകക്ഷാവസ്ഥകള്‍ കൂടുതലായി അനുഭവപ്പെടുന്നുണ്ട്. ഇത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട ഈ ഹിമപാളികളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഏതാനും ദശാബ്ദങ്ങളായി ആഗോള സമുദ്രനിരപ്പിലുണ്ടാകുന്ന ഉയര്‍ച്ചയുടെ 20-25 ശതമാനവും ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കം മൂലമുണ്ടാകുന്നതാണ്. കാര്‍ബണ്‍ പ്രസാരണം വര്‍ധിക്കുകയാണെങ്കില്‍ 2100-ഓടെ ഇത് 40 ശതമാനമായി ഉയരും' ലേഖനത്തിന്റെ പ്രധാന രചയിതാവും കൊളംബിയ സര്‍വകലാശാലയിലെ ലാമോണ്ട്-ഡോഹെര്‍ട്ടി എര്‍ത്ത് ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞനായ മാര്‍ക്കോ ടെഡെസ്‌കോ പറഞ്ഞു. '
ഗ്രീന്‍ലന്‍ഡ് ദ്വീപിന്റെ 80 ശതമാനവും ഹിമപാളികളാണ്. ഇവ പൂര്‍ണമായും ദ്രവീകരിക്കപ്പെട്ടാല്‍ ആഗോള സമുദ്രനിരപ്പില്‍ 23 അടിയുടെ വര്‍ധനവാണ് ഉണ്ടാകുക.
Content Highlights: Record shrinking of Greenland's ice sheet raises sea levels
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..