പാരീസ്: കത്തിനശിച്ച നോത്രദാം കത്തീഡ്രല്‍ എത്രയും പെട്ടെന്ന് പുതുക്കിപ്പണിയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള നോത്രദാം പള്ളിയുടെ പ്രധാനഗോപുരവും മേല്‍ക്കൂരയുമുള്‍പ്പെടെ തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിലാണ് കത്തി നശിച്ചത്. പള്ളിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.
Notre-Dame is aflame. Great emotion for the whole nation. Our thoughts go out to all Catholics and to the French people. Like all of my fellow citizens, I am sad to see this part of us burn tonight. https://t.co/27CrJgJkJb
— Emmanuel Macron (@EmmanuelMacron) 15 April 2019
നോത്രദാം പള്ളി പുതുക്കിപ്പണിയുന്നതിനായി സംഘടിത പ്രവര്‍ത്തനം നടത്തുമെന്ന് മാക്രോണ്‍ അറിയിച്ചു. ഫ്രഞ്ച് സംസ്‌കാരത്തിന്റേയും പൗരാണിക കലയുടേയും ഉത്തമോദാഹരണമായ നോത്രദാം പള്ളി പഴയ പ്രൗഡിയില്‍ പുതുക്കിപ്പണിയാന്‍ സഹകരിക്കണമെന്ന് മാക്രോണ്‍ ആഹ്വാനം നല്‍കി. പള്ളിയിലുണ്ടായ അഗ്നിബാധയെ കുറിച്ച് അന്വേഷിക്കുമെന്ന് പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. അട്ടിമറി സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.

തീപ്പിടിത്തത്തെ തുടര്‍ന്ന് പള്ളിയില്‍ എത്രത്തോളം നാശനഷ്ടത്തിന്റെ കണക്ക് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ എന്ന് അധികൃതര്‍ അറിയിച്ചു. ക്രിസ്തുമതവുമായി ബന്ധപ്പെട്ട പല അമൂല്യ വസ്തുക്കളും കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. ഇവയൊക്കെ സുരക്ഷിതമാണോയെന്ന് പരിശോധന ആരംഭിച്ചിട്ടുണ്ട്. തിരുശേഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന നോത്രദാം പള്ളി വിശ്വാസികള്‍ക്ക മാത്രമല്ല വിനോദസഞ്ചാരികളുടേയും പ്രിയപ്പെട്ട ഇടമാണ്.
Content Highlights: Rebuilding Notre Dame is France's destiny, Macron vows