കാപ്പിറ്റോള്‍:   വൈസ് പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റശേഷം സേവനത്തിന്‌ തയ്യാറാണെന്ന ട്വീറ്റുമായി കമലാഹാരിസ്.  അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ബുധനാഴ്ചയാണ് കമല ചുമതലയേറ്റത്.  സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെയാണ് കമല ട്വീറ്റുമായി രംഗത്തെത്തിയത്.

സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് യു.എസിലെ ആദ്യ വൈസ് പ്രസിഡന്റായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കുടുംബസുഹൃത്ത് രെഗിന ഷെല്‍റ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ ജസ്റ്റിസായ തര്‍ഗുഡ് മാര്‍ഷലും വഹിച്ച രണ്ട് ബൈബിളുകളില്‍ തൊട്ടായിരുന്നു കമലയുടെ സത്യപ്രതിജ്ഞ.

കമല അമേരിക്കയുടെ 49ാം വൈസ് പ്രസിഡന്റാണ്. 

Content Highlight: Ready to Serve': Kamala Harris