'സീറോ കോവിഡ്':പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ഷി ജിന്‍പിങ്ങിനെതിരെ പ്രതിഷേധം


ഷി ജിൻപിങ് | Photo : AP

ബെയ്ജിങ്: ചൈനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 'സീറോ കോവിഡ്' നിയന്ത്രണങ്ങളില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെതിരെ പ്രതിഷേധം. ഒക്ടോബര്‍ 16 ന് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധം ഉടലെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തലസ്ഥാനമായ ബെയ്ജിങ് ഉള്‍പ്പെടെ രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത സുരക്ഷാക്രമീകരണങ്ങളും കോവിഡ് നിയന്ത്രണങ്ങളും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ബെയ്ജിങ്ങിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. സന്ദര്‍ശകര്‍ക്കും രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്കും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിലൂടെയും നിയന്ത്രണങ്ങളിലുള്ള അമര്‍ഷം ജനങ്ങള്‍ പ്രകടമാക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന ചിത്രങ്ങളിലും വീഡിയോ ദൃശ്യങ്ങളിലും കാണുന്ന ബെയ്ജിങ്ങിലെ ഹൈഡിയനിലെ പാലത്തില്‍ ഉയര്‍ന്ന കൂറ്റന്‍ ബാനറുകള്‍ പ്രതിഷേധത്തിന്റെ തീവ്രത വ്യക്തമാക്കുന്നവയാണ്. 'കോവിഡ് ടെസ്റ്റല്ല, ഞങ്ങള്‍ക്ക് വേണ്ടത് ഭക്ഷണമാണ്, നിയന്ത്രണങ്ങളല്ല ഭക്ഷണമാണ് ഞങ്ങള്‍ക്കാവശ്യം, നുണകളല്ല അന്തസ്സാണ് ഞങ്ങള്‍ക്ക് വേണ്ടത്, സാസ്‌കാരിക വിപ്‌ളവമല്ല നവീകരണമാണ് ആവശ്യം. നേതാക്കള്‍ വേണ്ട ഞങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശമാണ് വേണ്ടത്, അടിമകളാകാതെ നമുക്ക് രാജ്യത്തെ പൗരരാകാം'.ഒരു ബാനറില്‍ പ്രത്യക്ഷപ്പെട്ട വാക്യങ്ങള്‍ ഇങ്ങനെ. സ്‌കൂളുകളിലും തൊഴിലിടങ്ങളിലും പ്രതിഷേധസമരം നടത്താനും ഏകാധിപതിയും രാജ്യദ്യോഹിയുമായ ഷി ജിന്‍പിങ്ങിനെ സ്ഥാനഭ്രഷ്ടനാക്കാനും ആഹ്വാനം ചെയ്യുന്നതാണ് രണ്ടാമത്തെ ബാനര്‍. പാലത്തില്‍ നിന്ന് വന്‍തോതില്‍ പുക ഉയരുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.പ്രതിഷേധം വ്യാപിക്കുന്നതിന്‌ മുമ്പ് തന്നെ അധികൃതര്‍ അടിച്ചമര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ബാനറുകള്‍ നീക്കം ചെയ്തതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബെയ്ജിങ്ങില്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ഞായറാഴ്ചയാണ് തുടക്കമാകുന്നത്. 2,300 ഓളം ഉന്നത ഉദ്യോഗസ്ഥരും പാര്‍ട്ടി ഡെലിഗേറ്റുകളും തലസ്ഥാനനഗരത്തില്‍ എത്തിച്ചേരും. ഷി ജിന്‍പിങ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി ക്ഷമയോടെ സഹകരിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്. കൂടാതെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളിനും സമീപ പ്രദേശങ്ങളിലും പോലീസ് പട്രോളിങ് ഉള്‍പ്പെടെ വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Rare protest, against President Xi, Chinese Communist Party Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented