അപൂര്‍വ പിങ്ക് വജ്രം വിറ്റുപോയത് 480 കോടി രൂപയ്ക്ക്; വജ്ര ലേലത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുക


Screengrab from thr video posted on facebook by Sotheby's

ഹോങ് കോങ്: അപൂര്‍വ പിങ്ക് വജ്രം ലേലത്തില്‍ വിറ്റുപോയത് റെക്കോഡ് വിലയ്ക്ക്. 11.15 കാരറ്റ് വില്യംസണ്‍ പിങ്ക് സ്റ്റാര്‍ വെള്ളിയാഴ്ച നടന്ന ലേലത്തില്‍ നേടിയത് 57.7 മില്യണ്‍ ഡോളറാണ് (ഏകദേശം 480 കോടി രൂപ). കലാമൂല്യമുള്ള വസ്തുക്കളുടെ വില്‍പനയുടെ ലോകത്തിലെ ഏറ്റവും വലിയ ഇടനിലക്കാരായ സാതെബീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരു രത്‌നക്കല്ലിന് ഇന്നുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയാണ് വില്യംസണ്‍ വജ്രം നേടിയത്.

ഫ്‌ളോറിഡയില്‍ നിന്നുള്ള പേരുവെളിപ്പെടുത്താത്ത വ്യക്തിയാണ് ഇത്രയും വില നല്‍കി വജ്രം സ്വന്തമാക്കിയത്. ലേലത്തില്‍ വിറ്റഴിഞ്ഞ രണ്ടാമത്തെ വലിയ പിങ്ക് വജ്രം കൂടിയാണിത്. അപൂര്‍വ രത്‌നമായതിനാല്‍ തന്നെ ആഗോള വിപണിയില്‍ ഇതിന് വലിയ ഡിമാന്‍ഡാണുള്ളത്. 2017 ല്‍ ഹോങ് കോങ്ങില്‍ തന്നെ വിറ്റുപോയ സിടിഎഫ് പിങ്ക് സ്റ്റാര്‍ 71.2 മില്യണ്‍ ഡോളര്‍ (ഏകദേശം 590 കോടി രൂപ) ആണ് നേടിയത്.



സിടിഎഫ് പിങ്ക് സ്റ്റാര്‍, എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് സമ്മാനമായി നല്‍കിയ 23.6 കാരറ്റ് വില്യംസണ്‍ സ്റ്റോണ്‍ എന്നീ വജ്രങ്ങളില്‍ നിന്നാണ് വില്യംസണ്‍ പിങ്ക് സ്റ്റാറിന് പേര് നല്‍കിയിരിക്കുന്നത്. ആകര്‍ഷണീയതയും ഉയര്‍ന്ന ഡിമാന്‍ഡും വജ്രത്തിന്റെ മൂല്യം എക്കാലവും ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ ഇടയാക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളൊന്നും വജ്രത്തിന്റെ വിലയെ ബാധിക്കാറില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

Content Highlights: Rare Pink Diamond, Sells For, Record 57.7 Million dollar, Williamson Pink Star


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented