പിങ്ക് നിറത്തിലുള്ള അപൂർവ വജ്രം. photo: AFP
സിഡ്നി: അംഗോളയിലെ ഖനിയില്‍ നിന്ന് പിങ്ക് നിറത്തിലുള്ള അപൂർവ വജ്രം കണ്ടെത്തി. മൂന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്ത ഏറ്റവും വലിപ്പമേറിയതാണിതെന്ന് ഓസ്ട്രേലിയന്‍ സൈറ്റ് ഓപറേറ്റര്‍ ബുധനാഴ്ച അറിയിച്ചു. വജ്രം 170 കാരറ്റാണുള്ളത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്നതാണിത്.
ലുലോ റോസ് (Lulo Rose) എന്ന പേര് നല്‍കിയിരിക്കുന്ന രത്നക്കല്ല് രാജ്യത്തെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ പിങ്ക് വജ്രങ്ങളില്‍ ഏറ്റവും വലിപ്പമേറിയതാണെന്ന് ലുകാപ ഡയമണ്ട് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. അന്താരാഷ്ട്രവിപണിയില്‍ വജ്രം ലേലത്തിനെത്തിക്കും.
ലുലോ റോസിനെ ചെത്തി മിനുക്കിയെടുത്താല്‍ മാത്രമേ കൃത്യമായ വില കണക്കാക്കാന്‍ സാധിക്കൂ. ചെത്തി പോളിഷ് ചെയ്യുന്നതിനിടെ രത്നക്കല്ലിന്റെ 50 ശതമാനം വരെ ഭാരം കുറയാറുണ്ട്. ഇതേ പോലെ ലഭിച്ച വജ്രങ്ങള്‍ റെക്കോഡ് വിലയ്ക്കാണ് നേരത്തെ വിറ്റുപോയത്. 2017 ല്‍ ഹോങ് കോങ്ങില്‍ നടന്ന ലേലത്തില്‍ 59.6 കാരറ്റ് പിങ്ക് സ്റ്റാര്‍ ലേലത്തില്‍ വിറ്റത് 71.2 മില്യണ്‍ യുഎസ് ഡോളര്‍ (5,68,99,83,600 രൂപ) തുകയ്ക്കാണ്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച വജ്രമായിരുന്നു പിങ്ക് സ്റ്റാര്‍.
Content Highlights: Rare Pink Diamond, Largest In 300 years, Diamond, Malayalam News
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..