രാഹുൽ ഗാന്ധി | Photo : ANI
വാഷിങ്ടണ്‍: ഡാറ്റ എന്നത് ഇന്ന് വളരെ മൂല്യമേറിയ ഒന്നാണെന്നും ഡാറ്റയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമങ്ങള്‍ ഉണ്ടാവേണ്ടത് ആവശ്യമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ഫോണ്‍ ഇപ്പോഴും ചോര്‍ത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ രാഹുല്‍ സിലിക്കണ്‍വലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്-അപ് സംരംഭകരുമായി സംവദിക്കുകയായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡേറ്റ, മെഷീന്‍ ലേണിങ് തുടങ്ങിയ സാങ്കേതിക വിഷയങ്ങളില്‍ വിദഗ്ധരുമായി സംവദിക്കുന്നതിനിടെയാണ് തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്ന് രാഹുല്‍ പ്രസ്താവിച്ചത്. ''ഹലോ മിസ്റ്റര്‍ മോദി, എന്റെ ഐ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, രാഷ്ട്രമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഡാറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന ചട്ടങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്'', രാഹുല്‍ തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.
"നിങ്ങളുടെ ഫോണ്‍ ചോര്‍ത്തണമെന്ന് ഒരു ഭരണകൂടം തീരുമാനമെടുത്താല്‍ ആര്‍ക്കും തടയാനാകില്ല. ഫോണ്‍ ചോര്‍ത്തലില്‍ ഒരു ഭരണകൂടം താത്പര്യപ്പെടുന്നുണ്ടെങ്കില്‍ അതില്‍ പ്രതിഷേധിച്ചിട്ട് യാതൊരു കാര്യമില്ല. ഞാനിപ്പോള്‍ എന്തുചെയ്താലും പറഞ്ഞാലും അത് അപ്പോള്‍ തന്നെ സര്‍ക്കാര്‍ അറിയുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്", രാഹുല്‍ പറഞ്ഞു.
Content Highlights: Rahul Gandhi Claims, His Phone Is Being Tapped
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..