Image Courtesy: AP
കൈവ്: ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ നിയന്ത്രിതമേഖലയ്ക്ക് സമീപം അണുപ്രസരണത്തിന്റെ തോത് വര്‍ധിച്ചതായി ഉക്രെയ്ന്‍ വൃത്തങ്ങള്‍. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്നാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. സാധാരണനിലയില്‍ നിന്ന് വളരെ ഉയര്‍ന്ന നിലയിലാണ് അണുവികിരണത്തിന്റെ അളവ്. ഇത് സാധാരണ ഉള്ളതിനേക്കാള്‍ 16 മടങ്ങ് അധികമാണെന്നും അധികൃതര്‍ പറയുന്നു.
ഉക്രെയ്നിന്റെ ഇക്കോളജിക്കല്‍ ഇന്‍സ്പെക്ഷന്‍ സര്‍വീസ് മേധാവി യെഗോര്‍ ഫിര്‍സോവ് ആണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. ദുഃഖകരമായ വാര്‍ത്ത എന്നാണ് അണുവികിരണവര്‍ധനവ് വ്യക്തമാക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് ഫിര്‍സോവ് കുറിച്ചത്. ഏകദേശം 100 ഹെക്ടറോളം(250 ഏക്കര്‍) കാട്ടുതീ പടര്‍ന്നിട്ടുണ്ട്.
രണ്ട് വിമാനങ്ങള്‍, ഹെലികോപ്ടര്‍, നൂറോളം അഗ്‌നിശമനസേനാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ശനിയാഴ്ച മുതല്‍ പടരാന്‍ തുടങ്ങിയ കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്. ഞായറാഴ്ചയോടെ കാട്ടുതീ കുറഞ്ഞതായും തുടര്‍ന്ന് അണുവികിരണത്തിന്റെ അളവില്‍ നേരിയ കുറവ് അനുഭവപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.
ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ ആണവദുരന്തമുണ്ടായ സ്ഥലമാണ് ചെര്‍ണോബില്‍. 1986 ല്‍ നാലാമത്തെ റിയാക്ടറില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്നായിരുന്നു അപകടം. അപകടത്തിന്റെ ഗുരുതര പരിണിതഫലങ്ങള്‍ ഇപ്പോഴും പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രിപ്യാട്ടിലും സമീപപ്രദേശങ്ങളിലും തുടരുന്നുണ്ട്. അപകടത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്.
Content Highlights: Radiation Spike After Forest Fire Hits Chernobyl Nuclear Accident Zone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..