എലിസബത്ത് രാജ്ഞി, കാമില| Photo: AFP
ലണ്ടന്‍: തന്റെ അനന്തരാവകാശി ചാള്‍സ് രാജകുമാരന് രാജാവാകുമ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിയെന്ന് അറിയപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി എലിസബത്ത് രാജ്ഞി. കിരീടാവകാശിയായതിന്റെ 70-ാം വാര്‍ഷികാഘോഷവേളയില്‍, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസ്താവനയിലാണ് എലിസബത്ത് തന്റെ ആഗ്രഹം വ്യക്തമാക്കിയത്.
ചാള്‍സ് രാജാവാകുമ്പോള്‍ കാമില രാജ്ഞിയെന്ന് അറിയപ്പെടണമെന്നാണ് തന്റെ ആത്മാര്‍ഥമായ ആഗ്രഹം- എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ എലിസബത്ത് പറഞ്ഞു.
ചാള്‍സ് രാജാവാകുമ്പോള്‍, രാജകുമാരി എന്നാകും കാമില അറിയപ്പെടുക എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലാണ് രാജ്ഞി ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ജനങ്ങള്‍ തനിക്ക് നല്കിയ അതേ പിന്തുണ, രാജാവാകുമ്പോള്‍ ചാള്‍സിനും കാമിലയ്ക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്ഞി കൂട്ടിച്ചേര്‍ത്തു.
ചാള്‍സിന്റെ ആദ്യഭാര്യ ഡയാനയുടെ മരണത്തിന് പിന്നാലെ 2005-ലാണ് ചാള്‍സും കാമിലയും വിവാഹിതരായത്. ഡച്ചസ് ഓഫ് കോണ്‍വാള്‍ എന്നാണ് നിലവില്‍ കാമില അറിയപ്പെടുന്നത്.
content highlights: queen elizabeth wants camilla to be known as queen consort when charles becomes king
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..