എലിസബത്ത് - ദ ക്വീന്‍ 


എലിസബത്ത് രാജ്ഞി | Photo: AFP

ബ്രിട്ടന്റെ രാജസിംഹാസനത്തില്‍ ഏറ്റവും കൂടുതല്‍ കാലമിരുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയാണ് എലിസബത്ത് രാജ്ഞി വിടപറയുന്നത്. അത് മാത്രമല്ല, ലോകത്ത് രാജവാഴ്ചയില്‍ ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരിക്കുന്ന രണ്ടാമത്തെ വ്യക്തിയും എലിസബത്താണ്‌.

പിതാവ് കിങ് ജോര്‍ജ് ആറാമന്റെ മരണത്തെ തുടര്‍ന്ന് 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് അധികാരത്തിലെത്തുന്നത്. അന്ന് 25 വയസ്സായിരുന്നു അവര്‍ക്ക് പ്രായം. എന്നാല്‍ ഒരു കൊല്ലത്തിനിപ്പുറം 1953 ജൂണ്‍ രണ്ടിനാണ് എലിസബത്തിന്റെ കിരീടധാരണം നടക്കുന്നത്. 1977, 2002, 2012 വര്‍ഷങ്ങളില്‍ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവര്‍ണം, വജ്രം, പ്ലാറ്റിനം ജൂബിലികള്‍ യഥാക്രമം ആഘോഷിച്ചിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തില്‍നിന്നുള്ള, ഏറ്റവും കൂടുതല്‍കാലം അധികാരത്തില്‍ ഇരുന്ന വ്യക്തി എലിസബത്ത് രാജ്ഞിയാണ്. 2022 ജൂണില്‍, എലിസബത്ത് അധികാരത്തില്‍ ഏറിയതിന്റെ ഏഴുപതാം വാര്‍ഷികമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ബ്രിട്ടണില്‍ നാലുദിവസം ദേശീയ ആഘോഷങ്ങള്‍ നടക്കുകയും ചെയ്തു.

എലിസബത്ത് രാജ്ഞി | Photo: AFP

എന്നാല്‍ രാജവാഴ്ചയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നതിലെ ഒന്നാംസ്ഥാനം ഫ്രാന്‍സിന്റെ ലൂയി പതിനാലാമനാണ്. 1643-ല്‍ നാലാം വയസ്സിലാണ് അദ്ദേഹം രാജാവായത്. രണ്ടാംസ്ഥാനത്ത് എലിസബത്ത് രാജ്ഞി. മൂന്നാംസ്ഥാനത്തുള്ളത് തായ്ലന്‍ഡിന്റെ ഭൂമിബോല്‍ അതുല്യതേജാണ്. 1927-നും 2016-നും ഇടയില്‍ എഴുപതുവര്‍ഷവും 126 ദിവസവുമാണ് അദ്ദേഹം രാജപദവി വഹിച്ചത്. 2016-ല്‍ ആണ് അദ്ദേഹം അന്തരിച്ചത്.

നിരവധി ചരിത്രസംഭവങ്ങള്‍ക്ക് എലിസബത്തിന്റെ ഭരണകാലയളവ് സാക്ഷ്യംവഹിച്ചിരുന്നു. 1960-70 കാലയളവില്‍ ആഫ്രിക്കയും കരീബിയന്‍ രാജ്യങ്ങളും കോളനിവാഴ്ചയില്‍നിന്ന് മോചിതമായതാണ് ഇതില്‍ പ്രധാനം. ഇക്കാലയളവില്‍ ഏകദേശം 20 രാജ്യങ്ങളാണ് ബ്രിട്ടണില്‍നിന്ന് സ്വാതന്ത്ര്യം നേടിയത്. കോളനികള്‍ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ബ്രിട്ടീഷ് സാമ്രാജ്യം തകരുകയും ഒരു രാജ്യമായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് 1973-ല്‍ എഡ്വാര്‍ഡ് ഹീത്ത് പ്രധാനമന്ത്രിയായിരിക്കെയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നത്.

എലിസബത്തും ഭര്‍ത്താവ് ഫിലിപ്പും | Photo: AFP

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍നിന്ന് ബ്രിട്ടണ്‍ പുറത്തുവന്നുകൊണ്ടിരുന്ന കാലത്താണ് എലിസബത്ത് അധികാരത്തിലേറുന്നത്. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങള്‍ അന്ന് ബ്രിട്ടന്‍ നേരിട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് എലിസബത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഫോട്ടോഗ്രഫി ഏറെ ഇഷ്ടമായിരുന്നു എലിസബത്തിന്. ലിലിബെറ്റ് എന്നായിരുന്നു അവരുടെ ഇരട്ടപ്പേര്. ചെറുപ്പത്തില്‍ എലിസബത്ത് എന്ന പേര് അവര്‍ ഉച്ചരിച്ചിരുന്നത് ലിലിബെറ്റ് എന്നായിരുന്നു. അങ്ങനെയാണ് ഇത്തരമൊരു പേര് നിലവില്‍വന്നത്.

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആയിരുന്നു എലിസബത്തിന്റെ ഭരണകാലയളവിലെ ആദ്യ ബ്രിട്ടണ്‍ പ്രധാനമന്ത്രി. അന്ന് ജോസഫ് സ്റ്റാലിന്‍ ആയിരുന്നു സോവിയറ്റ് യൂണിയന്റെ തലപ്പത്ത്. 1979-ല്‍ മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റതും എലിസബത്തിന്റെ കാലത്താണ്. ചര്‍ച്ചിലും മാര്‍ഗരറ്റ് താച്ചറും ഒടുവില്‍ ലിസ് ട്രസും ഉള്‍പ്പെടെ 15 പ്രധാനമന്ത്രിമാരാണ് എലിസബത്തിന്റെ കാലത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തിയത്.

എലിസബത്തിന്റെ മകന്‍ ചാള്‍സിന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി കാര്‍ അപകടത്തില്‍ മരിച്ചത് 1997-ലാണ്. അന്ന് ഡയാനയുടെ സംസ്‌കാരച്ചടങ്ങിന് തലേന്ന് എലിസബത്ത്, അനുസ്മരണ പ്രഭാഷണം നടത്തിയിരുന്നു.

Content Highlights: queen elizabeth passes away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented