സന്ദേശം കൈമാറാന്‍ രാജ്ഞിയുടെ ബാഗ്; താഴെവച്ചാല്‍ പിന്നെ സംസാരിക്കരുത്  


തന്നോടൊപ്പമുള്ളവര്‍ക്ക് തന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കാന്‍ വേണ്ടിയാണ് രാജ്ഞി ബാഗ് ഉപയോഗിക്കുന്നത്. ബാഗ് കൈയിലുണ്ടെങ്കില്‍ രാജ്ഞി ഗൗരവത്തില്‍ ആണെന്നതാണ് സന്ദേശം.

Photo - AP

ബക്കിങാം കൊട്ടാരത്തിന്റെ രണ്ടാംനിലയിലെ മുറിയിലായിരുന്നു ബ്രിട്ടീഷ് രാജ്ഞിയുടെ ഉറക്കം. 16 അടി നീളവും 12 അടി വീതിയുമുള്ള കിടപ്പുമുറി. ഒരു രഹസ്യവാതിലില്‍ക്കൂടി വേണം ഈ മുറിയിലേക്കെത്താന്‍. വാതില്‍ എവിടെയാണെന്ന് കൊട്ടാരത്തിലെ അപൂര്‍വം ചിലര്‍ക്കേ അറിയൂ. പൊതുജനങ്ങള്‍ക്ക് കൊട്ടാരത്തിലെ 19 മുറികള്‍ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്. പക്ഷേ, രാജ്ഞിയുടെ മുറിയിലേക്ക് പ്രവേശനമില്ല.

110-ല്‍പ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് എലിസബത്ത് രാജ്ഞി. എന്നാല്‍, യാത്രകള്‍ക്കായി അവര്‍ക്ക് പാസ്‌പോര്‍ട്ട് ഉപയോഗിക്കേണ്ടതില്ല. ഇമിഗ്രേഷന്‍ നടപടികള്‍ ബാധകമേ അല്ല. ഡ്രൈവിങ് ലൈസന്‍സും ആവശ്യമില്ല. നമ്പര്‍പ്ലേറ്റ് ഇല്ലാത്ത കാറില്‍ യാത്ര ചെയ്യാനും അനുവാദമുണ്ട്. യു.കെ.യുടെ നിരത്തുകളില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കാന്‍ അവകാശമുള്ള ഏകവ്യക്തി എലിസബത്ത് രാജ്ഞിയായിരുന്നു. എന്നാല്‍, രാജകുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് ഇത് സാധ്യമല്ല.

ബ്രിട്ടനിലെ അരയന്നങ്ങളും മീനുകളും രാജ്ഞിയുടെ സമ്പത്താണ്. സ്വകാര്യവ്യക്തികള്‍ വളര്‍ത്തുന്ന അരയന്നങ്ങളെ ഇക്കൂട്ടത്തില്‍ ഒഴിവാക്കും. എഡ്വേര്‍ഡ് രണ്ടാമന്‍ രാജാവിന്റെ കാലത്താണ് മീനുകളെയും കൊട്ടാരംവകയായി കാണാന്‍ നിയമം ഉണ്ടാക്കിയത്. രസകരമായ മറ്റൊരുകാര്യം അവരുടെ ബാഗ് ഉപയോഗിച്ച് സന്ദേശം കൈമാറുന്ന വിദ്യയാണ്. 200-ഓളം ബാഗുകളുടെ ശേഖരമാണ് അവര്‍ക്കുള്ളത്. തന്നോടൊപ്പമുള്ളവര്‍ക്ക് തന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കാന്‍ വേണ്ടിയാണ് രാജ്ഞി ബാഗ് ഉപയോഗിക്കുന്നത്. ബാഗ് കൈയിലുണ്ടെങ്കില്‍ രാജ്ഞി ഗൗരവത്തില്‍ ആണെന്നതാണ് സന്ദേശം. ബാഗ് മേശപ്പുറത്തുവെച്ചാല്‍ ഇനി അഞ്ചുമിനിറ്റ് കൂടിയേ ആ ചടങ്ങില്‍ ചെലവിടാന്‍ കഴിയൂ എന്നും ബാഗ് ഒരു വശത്തേക്ക് നീക്കിപ്പിടിച്ചാല്‍ രാജ്ഞിക്ക് നിലവിലെ സാഹചര്യത്തില്‍നിന്ന് ഉടന്‍ മാറണമെന്നുമാണ്. സംസാരത്തിനിടയില്‍ ബാഗ് താഴെവെച്ചാല്‍ ആ സംസാരം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സാരം. ഒരു കുടുംബ ഫോട്ടോ, മിന്റ് മിഠായി, പട്ടിക്കുഞ്ഞുങ്ങള്‍ക്കുള്ള സ്‌നാക്‌സ്, മേക്കപ്പ് സാധനങ്ങള്‍, ക്യാമറ, ക്രോസ് വേഡ് പുസ്തകം, തന്റെ പടം അച്ചടിച്ചുവന്ന പേപ്പര്‍ കട്ടിങ് എന്നിവ ഒക്കെയാണ് കൊട്ടാരം ജീവനക്കാര്‍ രാജ്ഞിക്കായി ബാഗില്‍ തയ്യാറാക്കുക.

Content Highlights: Queen Elizabeth Bag


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented