ബെംഗളൂരു സന്ദര്‍ശിച്ച് മടങ്ങവെ കാമില രാജ്ഞി സഞ്ചരിച്ച വിമാനത്തില്‍ പക്ഷിയിടിച്ചു


1. കാമില രാജ്ഞി | Photo - AP 2. പക്ഷിയിടിച്ച വിമാനം | FL360aero|twitter

ലണ്ടന്‍: ഇംഗ്ലണ്ടിലെ കാമില രാജ്ഞി ബെംഗളൂരു സന്ദര്‍ശനത്തിനുശേഷം ലണ്ടനിലേക്ക് മടങ്ങവെ അവര്‍ സഞ്ചരിച്ച വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനത്തിന് തകരാര്‍ സംഭവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലാണ് വലിയ പക്ഷിയിടിച്ചത്. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്ഞി സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ബാംഗ്ലൂരിലെ 'സൗഖ്യ' വെല്‍നെസ് സെന്റര്‍ സന്ദര്‍ശിച്ച് മടങ്ങവെ ആയിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്ന് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു പുറപ്പെട്ട ബോയിങ് 777-200ഇആര്‍ എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെക്കുറിച്ച് ബക്കിങ്ഹം പാലസില്‍നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.

ഒക്ടോബര്‍ 20 നാണ് രാജ്ഞിയും പരിവാരങ്ങളും 'സൗഖ്യ'യിലെത്തിയത്. റോയല്‍ പ്രൊട്ടക്ഷന്‍ സ്‌ക്വാഡിലുള്ള ഏതാനും സേവകരും ഒപ്പമുണ്ടായിരുന്നു. വര്‍ഷങ്ങളായി രാജ്ഞി സ്ഥിരം സന്ദര്‍ശിക്കുന്ന സുഖചികിത്സാ കേന്ദ്രമാണ് സൗഖ്യ.

നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍, 2005 ലാണ് ചാള്‍സും കാമിലയും വിവാഹിതരായത്. ഡയാന രാജകുമാരിയുമായുള്ള ചാള്‍സിന്റെ ആദ്യവിവാഹം പരാജയപ്പെട്ടത് ഇവര്‍ കാരണമാണെന്ന് പലരും ആരോപിച്ചു. ഏതായാലും, ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ കാമിലയുടെ ജനസമ്മിതി ഇപ്പോള്‍ ഏറിവരുന്നുണ്ട്.

Content Highlights: queen camilla, bird hit, indent on plane's nose, british airways from india to england


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented