എലിസബത്ത് രാജ്ഞിക്ക് വിട നല്‍കാനൊരുങ്ങി ബ്രിട്ടന്‍


എലിസബത്തിന്റെ ഭൗതികദേഹത്തെ അനുഗമിക്കുന്ന ചാൾസ് മൂന്നാമൻ രാജാവ്|  ഫോട്ടോ: എ.എഫ്.പി.

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് വിടചൊല്ലാനൊരുങ്ങി ബ്രിട്ടന്‍. സംസ്‌കാരചടങ്ങുകള്‍ പുരോഗമിക്കുന്നു. എലിസബത്തിന്റെ ഭൗതികദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍നിന്ന് പുറപ്പെട്ടു. ലണ്ടന്‍ ചുറ്റിയുള്ള വിലാപയാത്ര വിന്‍സര്‍ കൊട്ടാരത്തില്‍ അവസാനിക്കും. അവിടുത്തെ സെയ്ന്റ് ജോര്‍ജ് ചാപ്പലിനുള്ളിലുള്ള കിങ് ജോര്‍ജ് ആറാമന്‍ സ്മാരക ചാപ്പലിലാണ് രാജ്ഞിയുടെ ഭൗതികദേഹം അടക്കം ചെയ്യുക.

പത്തുദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് ഏറ്റവും കൂടുതല്‍കാലം ബ്രിട്ടീഷ് സിംഹാസനത്തിലിരുന്ന രാജ്ഞിക്ക് ബ്രിട്ടന്‍ വിടനല്‍കുന്നത്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍, അഞ്ഞൂറ് ലോകനേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ രണ്ടായിരം പേരാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തിയിട്ടുണ്ട്.

Photo: AFP

രാത്രി ഏഴരയോടെ സ്വകാര്യചടങ്ങായാണ് സംസ്‌കാരം. സെയ്ന്റ് ജോര്‍ജ് ചാപ്പലിനുള്ളിലുള്ള കിങ് ജോര്‍ജ് ആറാമന്‍ സ്മാരക ചാപ്പലിലാണ് എലിസബത്തിന്റെ അച്ഛനമ്മമാരും സഹോദരിയും അന്ത്യവിശ്രമം കൊള്ളുന്നത്. ഫിലിപ്പ് രാജകുമാരന്റെ മൃതദേഹവും ഇതിനടുത്തായി സംസ്‌കരിക്കും. രാജ്ഞിയുടെ മരണശേഷം അവര്‍ക്കടുത്തായി തന്നെയും അടക്കണമെന്ന ഫിലിപ്പിന്റെ ആഗ്രഹം നിറവേറ്റാന്‍ അദ്ദേഹത്തിന്റെ മൃതദേഹപേടകം ചാപ്പലില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Photo: AFP

Content Highlights: queeen elizabeth funeral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented