ഒപ്പമുള്ളവര്‍തന്നെ പുതിനെ വധിക്കും; റഷ്യയില്‍നിന്നുതന്നെ വിമത നീക്കമുണ്ടാകും - സെലന്‍സ്‌കി


1 min read
Read later
Print
Share

റഷ്യയ്ക്കുള്ളില്‍ നിന്നുതന്നെയാവും പുതിന്‍ ഭരണത്തിനെതിരായ നീക്കങ്ങള്‍ തുടങ്ങുക. വേട്ടക്കാര്‍തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലപാതകിയെ കൊല്ലുന്നതിനുള്ള കാരണം അവര്‍തന്നെ കണ്ടെത്തുമെന്നും സെലന്‍സ്‌കി പറയുന്നു.

സെലൻസ്കി, പുടിൻ | ഫോട്ടോ: എ.പി, എ.എഫ്.പി.

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ തന്റെ വിശ്വസ്തരാല്‍തന്നെ വധിക്കപ്പെടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുക്രൈനില്‍ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ 'ഇയര്‍' എന്ന ഡോക്യുമെന്ററിയിലാണ് പരാമര്‍ശം.

പുതിന്റെ നേതൃത്വം ഉടന്‍ ദുര്‍ബലമായിത്തുടങ്ങുമെന്നും വിശ്വസ്തര്‍തന്നെ അദ്ദേഹത്തിനെതിരെ നീക്കങ്ങള്‍ നടത്തുമെന്നും സെലന്‍സ്‌കി അവകാശപ്പെടുന്നു. റഷ്യയ്ക്കുള്ളില്‍ നിന്നുതന്നെയാവും പുതിന്‍ ഭരണത്തിനെതിരായ നീക്കങ്ങള്‍ തുടങ്ങുക. വേട്ടക്കാര്‍തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലപാതകിയെ കൊല്ലുന്നതിനുള്ള കാരണം അവര്‍തന്നെ കണ്ടെത്തുമെന്നും സെലന്‍സ്‌കി പറയുന്നു.

റഷ്യ - യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ പുതിന്റെ വിശ്വസ്തരില്‍ നിരാശ പടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. യുദ്ധമുന്നണിയിലുള്ള റഷ്യന്‍ സൈനികര്‍ പരാതി ഉന്നയിക്കുന്നതിന്റെയും കരയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിന്റെ വിശ്വസ്തര്‍ക്കിടയില്‍ നിരാശ പടര്‍ന്നു തുടങ്ങിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അതിനിടെ, ക്രീമിയയുടെ നിയന്ത്രണം യുക്രൈന്‍ വീണ്ടെടുക്കുന്നതോടെ യുദ്ധം അവസാനിക്കുമെന്നും സെലന്‍സ്‌കി അവകാശപ്പെട്ടിട്ടുണ്ട്. അത് ഞങ്ങളുടെ ഭൂമിയാണ്. ഞങ്ങളുടെ ജനങ്ങളും ചരിത്രവുമാണ് അവിടെയുള്ളത്. യുക്രൈന്റെ എല്ലാ കോണിലും യുക്രൈന്‍ പതാക പാറിപ്പറക്കുമെന്നും സെലന്‍സ്‌കി അവകാശപ്പെട്ടു. പരാമര്‍ശങ്ങളില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Putin Zelensky Russia Ukraine war

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
canada fire

ന്യൂയോര്‍ക്കിനെ ശ്വാസംമുട്ടിച്ച് പുക: മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം, വിമാനങ്ങള്‍ വൈകി, കഫേകള്‍ അടച്ചു

Jun 8, 2023


Queen Elizabeth, shinzo abe

1 min

ഷിന്‍സോ ആബെയുടെ സംസ്കാരച്ചടങ്ങിന് ചെലവ് 94 കോടിയിലേറെ രൂപ; എലിസബത്ത് രാജ്ഞിയുടേതിനേക്കാള്‍ അധികം

Sep 24, 2022


racep tayyip erdogan,  kemal kilicdaroglu

1 min

ഉര്‍ദുഗാനോ ക്ലിച്ദരോലുവോ? തുര്‍ക്കിയില്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഇന്ന്

May 14, 2023

Most Commented