Photo | AP
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് കോണിപ്പടിയില്‍നിന്ന് വഴുതി വീണതായി റിപ്പോര്‍ട്ട്. മോസ്കോയിലെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് സംഭവം. കോണിപ്പടിയില്നിന്നുണ്ടായ വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം മലമൂത്ര വിസര്‍ജനം നടത്തിയതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്. പുടിന്റെ അനാരോഗ്യം സംബന്ധിച്ച് നേരത്തെ വാർത്തകളുണ്ടായിരുന്നു.
പുതിന് കോണിപ്പടികള്‍ ഇറങ്ങുന്നതിനിടെ ഊര കുത്തി വീഴുകയായിരുന്നു. വീണ ഉടനെത്തന്നെ പുതിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്കി. പുതിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം സ്ഥിരീകരിച്ചിരുന്നെന്നും അതിന്റെ ഫലമായാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസര്‍ജനം സംഭവിച്ചതെന്നും പുടിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വീട്ടില്‍വെച്ച് വഴുതിവീഴലിനെ പ്രതിരോധിക്കുന്ന ചെരുപ്പുകളാണ് പുതിന് ധരിക്കാറുള്ളത്. പുതിന്റെ വീഴ്ചയുമായി ബന്ധപ്പെട്ട് വിശദാന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുതിന് അര്‍ബുദവും പാര്ക്കിന്സണ് രോഗവും പിടിപെട്ടിട്ടുണ്ടെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കോണിപ്പടിയില്‍നിന്ന് വഴുതിവീണ വാര്‍ത്തകൂടി പുറത്തുവരുന്നത്.
Content Highlights: putin fell down stairs, soiled himself at his residence
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..