യുക്രൈന്റെ നാല് പ്രദേശങ്ങള്‍ ഇനി റഷ്യ, ഒപ്പുവെച്ച് പുതിന്‍, പിന്നാലെ സെലന്‍സ്‌കിയുടെ നാറ്റോ നീക്കം


റഷ്യയോടൊപ്പം ചേർന്ന യുക്രൈനിലെ നാല് പ്രദേശങ്ങളിലുള്ള ഭരണാധികാരികൾ പുതിനൊപ്പം കൈക്കോർത്തപ്പോൾ |ഫോട്ടോ:AFP

മോസ്‌കോ: യുക്രൈന്റെ നാല് പ്രദേശങ്ങള്‍ ഇനി റഷ്യക്ക് സ്വന്തം. യുക്രൈന്റെ നാല് വിമത പ്രദേശങ്ങളെ റഷ്യയോട് കൂട്ടിചേര്‍ത്തുള്ള ഉടമ്പടിയില്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും അതാത് പ്രദേശങ്ങളിലെ ഭരണാധികാരികളും ഒപ്പുവെച്ചു. ക്രെംലിനിലെ സെയ്ന്റ് ജോര്‍ജ് ഹാളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30-നായിരുന്നു ചടങ്ങ്. നാല് പ്രാദേശിക നേതാക്കള്‍ ഒരു ടേബിളിലും അതില്‍ നിന്ന് ഏറെ അകലത്തില്‍ മറ്റൊരു ടേബിളിലും ഇരുന്നാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

എട്ട് വര്‍ഷം മുമ്പ് ക്രൈമിയയന്‍ മുനമ്പ് പിടിച്ചെടുത്ത് പുതിന്‍ റഷ്യയോട് ചേര്‍ത്തതിന്റെ സമാനമായ അന്തരീക്ഷമായിരുന്നു ചടങ്ങിലെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലുഹാന്‍സ്‌ക്, ഡൊണെറ്റ്സ്‌ക്, ഹേഴ്സന്‍, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേര്‍ക്കുന്നത്. ഇവിടങ്ങളില്‍ ഹിതപരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമാണ് കൂട്ടിച്ചേര്‍ക്കലെന്ന് റഷ്യ വിശദീകരിക്കുന്നു.

2014-ല്‍ യുക്രൈനില്‍നിന്ന് പിടിച്ചെടുത്ത ക്രൈമിയന്‍ മുനമ്പിലേക്ക് കര ഇടനാഴി സ്ഥാപിക്കാന്‍ പുതിയ നാല് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും. ഈ അഞ്ച് പ്രദേശങ്ങളും ചേര്‍ന്നാല്‍ യുക്രൈന്റെ 20 ശതമാനത്തോളമുണ്ട്.

2014-ലെ യുദ്ധത്തിനുശേഷം റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലാണ് ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌കും ഡൊണെറ്റ്സ്‌കും. ഇവിടങ്ങളില്‍ യുക്രൈന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള സൈനികനടപടി എന്നാണ് ഇപ്പോഴത്തെ അധിനിവേശത്തിന് റഷ്യ നല്‍കുന്ന വിശദീകരണം. യുക്രൈന്‍ സൈന്യത്തില്‍നിന്ന് തിരിച്ചടിനേരിട്ടതോടെയാണ് വിമതപ്രദേശങ്ങളെ ലയിപ്പിക്കാന്‍ ഔദ്യോഗികമായി തീരുമാനമായത്.

യുക്രൈനും യു.എസ്. ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും നേരത്തേതന്നെ ഹിതപരിശോധന തള്ളിയിരുന്നു. ആളുകളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് വോട്ടുചെയ്യിച്ചതെന്ന് അവര്‍ ആരോപിക്കുന്നു.

തങ്ങളുടെ നാല് പ്രദേശങ്ങള്‍ റഷ്യ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ നാറ്റോ അംഗത്വത്തിനുള്ളനീക്കം യുക്രൈന്‍ വേഗത്തിലാക്കിയെന്ന് പ്രസിഡന്റ് പറഞ്ഞു.

'നാറ്റോയിലേക്ക് ത്വരിതഗതിയിലുള്ള പ്രവേശനത്തിനായുള്ള യുക്രൈന്റെ അപേക്ഷയില്‍ ഒപ്പുവെച്ചുകൊണ്ട് ഞങ്ങള്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പ് നടത്തുകയാണ്' വീഡിയോ പ്രസ്താവനയില്‍ സെലന്‍സ്‌കി പറഞ്ഞു.

Content Highlights: Putin declares four areas of Ukraine as Russia-Ukraine's NATO Move


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented