വിമാനം തകര്‍ത്തതാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം; പിന്തുണയുമായി യുഎസും ഇസ്രായേലും


തലസ്ഥാനമായ ടെഹ്‌റാനിലെ അമിര്‍ കബിര്‍ സര്‍വകലാശാലക്ക് മുന്നില്‍ നൂറു കണക്കിന് ആളുകള്‍ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു

അമിർ കബിർ സർവകലാശാലക്ക് മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ. ചിത്രം: എ.എഫ്.പി

ടെഹ്‌റാന്‍: 176 യാത്രികരുമായി പറന്ന യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന ഇറാന്റെ കുറ്റസമ്മതത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയും മറ്റു നേതാക്കളും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. തലസ്ഥാനമായ ടെഹ്‌റാനിലെ അമിര്‍ കബിര്‍ സര്‍വകലാശാലക്ക് മുന്നില്‍ നൂറു കണക്കിന് ആളുകള്‍ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

വിമാനം തകര്‍ത്തതിന് ഉത്തരവാദികളായവര്‍ രാജിവെക്കുകയും നിയമനടപടികള്‍ നേരിടുകയും വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധത്തിന് പിന്തുണയും പ്രേരണയും നല്‍കിയെന്നാരോപിച്ച് യു.കെ. സ്ഥാനപതിയെ ഇറാന്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മേജര്‍ ജനറല്‍ ഖസീം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ശേഷമുണ്ടായ യുഎസ്-ഇറാന്‍ സംഘര്‍ഷം പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.

ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. 'ഇറാനിലെ ധീരരും ദീര്‍ഘവീക്ഷണവുമുള്ള ജനതയോടൊപ്പം ഞാന്‍ നില്‍ക്കുന്നു, എന്റെ സര്‍ക്കാരും നിങ്ങള്‍ക്കൊപ്പമാണ്. നിങ്ങളുടെ പ്രതിഷേധം അടുത്തറിയുന്നു. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇറാന്‍ ജനതയുടെ നിരന്തര പ്രതിഷേധങ്ങള്‍ അടുത്തറിയാന്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് അനുമതി കൊടുക്കണം' ട്രംപ് ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിലും പേര്‍ഷ്യയിലുമായിട്ടാണ് ട്രംപിന്റെ ട്വീറ്റ്.

ഇതിന് പിന്നാലെ നെതന്യാഹുവും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. 'ഭരണകൂടത്തിനെതിരെ വീണ്ടും തെരുവുകളില്‍ പ്രകടനം നടത്തുന്ന ഇറാനിയന്‍ ജനതയുടെ ധൈര്യം ഞാന്‍ ശ്രദ്ധിക്കുന്നു. അവര്‍ക്ക് സ്വാതന്ത്ര്യത്തോടേയും സുരക്ഷിതത്വത്തോടേയും സമാധാനത്തിലും ജീവിക്കാനുള്ള അര്‍ഹതയുണ്ട്'. ഇതെല്ലാം ഭരണകൂടം അവര്‍ക്ക് നിഷേധിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

Content Highlights: Protests in Tehran after Iran admits shooting down plane-Trump and Netanyahu support for protesters

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented