കൊട്ടാരത്തില്‍ നോട്ടുശേഖരം എണ്ണി പ്രതിഷേധക്കാര്‍, ചിലര്‍ പിയാനോ വായിച്ചു, കാറുകള്‍ കണ്ട് അന്തംവിട്ടു


പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഔദ്യോഗികവസതി കയ്യേറിയപ്പോൾ| Photo: AFP

കൊളംബോ: നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ഔദ്യോഗികവസതിയില്‍നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കന്‍ രൂപ കണ്ടെടുത്തെന്ന അവകാശവാദവുമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍. കണ്ടെടുത്ത നോട്ടുകള്‍ പ്രതിഷേധക്കാര്‍ എണ്ണുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പണം സുരക്ഷാ വിഭാഗങ്ങള്‍ക്ക് കൈമാറിയെന്ന് പ്രാദേശികമാധ്യമമായ ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ചയാണ് പ്രസിഡന്റ് രാജപക്‌സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കയ്യേറിയത്. മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടത്.

Also Read

'അന്ന് സതീശന് ഗോൾവൾക്കർ തൊട്ടുകൂടാത്തവനായിരുന്നില്ല'; ...

വിഭാവനം ചെയ്യുന്നത് വികല മതേതര സങ്കൽപം, ...

പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് പ്രതിഷേധക്കാര്‍ ഇരമ്പിയാര്‍ക്കുകയായിരുന്നു. അതേസമയം, പ്രതിഷേധത്തേക്കുറിച്ച് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചതിനാല്‍ രാജപക്‌സെയെ വെള്ളിയാഴ്ച തന്നെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രാജപക്‌സെ രാജ്യംവിട്ടെന്നും സൂചനകളുണ്ട്.

പ്രസിഡന്റിന്റെ വസതിയില്‍ കടന്ന പ്രതിഷേധക്കാര്‍ അവിടെയുണ്ടായിരുന്ന പിയാനോ വായിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയും പുറത്തെത്തി. പ്രസിഡന്റിന്റെ വസതിയുടെ വളപ്പില്‍ അതീവസുരക്ഷാ ബങ്കറും പ്രതിഷേധക്കാര്‍ കണ്ടെത്തി.

രാജപക്‌സെയുടെ ആഡംബരവാഹനങ്ങളുടേതെന്ന് കരുതുന്ന, സ്ഥിരീകരിക്കാത്ത വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തെത്തിയിരുന്നു.

Content Highlights: protestors claimed to have recovered millions of rupees from presidents residence

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented