പ്രസിഡന്‍റിന്‍റെ അടുക്കളയില്‍ ഭക്ഷണംകഴിച്ചും കിടപ്പുമുറിയില്‍ കയറിയും പ്രക്ഷോഭകർ; വൈറലായി വീഡിയോകള്‍


പ്രസിഡന്റിന്റെ വസതിക്കുള്ളിൽ പ്രതിഷേധക്കാർ

കൊളംബോ: ആഭ്യന്തര കലാപം അതിരൂക്ഷമായ ലങ്കയില്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറിയ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രക്ഷോഭകാരികള്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുകയും അടുക്കള കയ്യേറി പാചകം ചെയ്യുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പ്രസിഡന്റ് ഗോതബായ രാജ്പക്‌സെയുടെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ശനിയാഴ്ച ഇരച്ചുകയറിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തതിനാല്‍ പ്രതിഷേധക്കാര്‍ സ്വതന്ത്രമായി വസതിക്കുള്ളിലൂടെ നടന്നുനീങ്ങുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റിന്റെ കിടപ്പുമുറിയില്‍ കയറിയ പ്രതിഷേധക്കാര്‍ കട്ടിലില്‍ കിടക്കുന്ന ദൃശ്യങ്ങളും സ്വിമ്മിങ് പൂളില്‍ ആര്‍ത്തുല്ലസിച്ച് കുളിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പൂര്‍ണമായും പ്രതിഷേധിക്കാരുടെ നിയന്ത്രണത്തിലാണ്.

പോലീസ് ബാരിക്കേഡുകളെല്ലാം ഭേദിച്ചാണ് പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലുമാണ് പ്രക്ഷോഭകര്‍ കൊളംബോയിലേക്ക് എത്തിയത്. വിവിധ ഇടങ്ങളില്‍ റോഡ്, ട്രെയിന്‍ ഗതാഗതം പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. കൊളംബോ നഗരം പൂര്‍ണമായും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. കൂടുതല്‍ പ്രക്ഷോഭകര്‍ കൊളേമ്പോയിലേക്ക് ഒഴുകിയെത്തുകയാണ്.

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ലങ്കയില്‍ പ്രക്ഷോഭം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പ്രക്ഷോഭം കനത്തതോടെ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോതബായ പ്രസിഡന്റായി തുടരുകയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നിട്ടുണ്ട്. 15 ഓളം എംപിമാര്‍ പ്രസിഡന്റിനെതിരേ രംഗത്തെത്തി. ഇതിനിടെ പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിസന്നദ്ധത അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു സൈനിക കപ്പലില്‍ ഇരുന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം.

Content Highlights: protesters In kitchen, pool; scenes inside srilanka president's home

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented