മാലെ: മാലദ്വീപില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന് പരാജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഇബ്രാഹിം മുഹമ്മദ് സോലിഹാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ വിജയത്തെ ഇന്ത്യ സ്വാഗതം ചെയ്തു.
ഇബ്രാഹിമിന് അഭിനന്ദനം അറിയിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മാലദ്വീപിന്റെ പ്രതിജ്ഞാബദ്ധതതയും ജനാധിപത്യ മൂല്യങ്ങളും തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തമാക്കി. വൈകാതെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.
കടുത്ത ചൈനീസ് പക്ഷപാതിയായ നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീനിനെ പരാജയപ്പെടുത്തിയാണ് ഇബ്രാഹിം വിജയം നേടിത്. യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. യമീന്‍ ജയിലടച്ചിരുന്ന പ്രതിപക്ഷ നേതാക്കന്മാരെ സുപ്രീം നേരത്തെ മോചിപ്പിച്ചിരുന്നു.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യമീനിന്റെ നടപടിയെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യത വീണ്ടെടുക്കാനും പ്രതിപക്ഷ നേതാക്കന്മാര മോചിപ്പിക്കാനും ഇന്ത്യ യമീനിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 45 ദിവസത്തിന് ശേഷമാണ് യമീന്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചത്.
പാര്‍ലമന്റും നീതിന്യായവും പോലുള്ള ജനാധിപത്യ സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാതെ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഇന്ത്യ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. യമീന്‍ സ്ഥാനഭ്രഷ്ടനാവുന്നതോടെ മാലദ്വിപുമായുള്ള ബന്ധം മെച്ചപ്പെടുമന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.
content highlights: Pro-China Maldives president Yameen loses election