• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

ഭീകരവാദത്തിനെതിരെ പോരാടാന്‍ സമയമായി; 'ഹൗഡി മോദി'യില്‍ മോദി

Sep 23, 2019, 12:53 AM IST
A A A

ഹൂസ്റ്റണിലെ എന്‍ ആര്‍ ജി സ്‌റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ സദസ്സ് മോദിയുടെ വാക്കുകള്‍ ആവേശത്തോടെ സ്വീകരിച്ചു.

narendra modi
X

Photo: ANI

വാഷിങ്ടണ്‍: എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന്‌ ഓര്‍മപ്പെടുത്തിയും 'ഹൗഡി മോദി'യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂസ്റ്റണിലെ എന്‍ ആര്‍ ജി സ്‌റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ സദസ്സ് മോദിയുടെ വാക്കുകള്‍ ആവേശത്തോടെ സ്വീകരിച്ചു.

Prime Minister Narendra Modi: Be it the 9/11 in the United States or 26/11 in Mumbai, where are the conspirators found? Time has come for a decisive battle against terrorism and those who encourage terrorism. #HowdyModi #ModiInUSA pic.twitter.com/TXOj27XrQ9

— ANI (@ANI) September 22, 2019

അമേരിക്കയില്‍ സംഭവിച്ച 9/11 ആവട്ടെ അല്ലെങ്കില്‍ മുംബൈയില്‍ നടന്ന 26./11  ആവട്ടെ ആസൂത്രകരെ എവിടെനിന്നാണ് കണ്ടെത്തിയത്? ഭീകരവാദത്തിനെതിരെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും നിര്‍ണായക പോരാട്ടം നടത്തേണ്ട സമയമായെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നുവെന്ന്  വിവിധഭാഷകളില്‍ മോദി പറഞ്ഞു. 

കശ്മീര്‍ വിഷയവും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. സ്വന്തം രാജ്യം നന്നായി ഭരിക്കാനറിയാത്തവരാണ് ഇവര്‍. ഇതേ ആളുകളാണ് ഭീകരവാദത്തെ സംരക്ഷിക്കുന്നതും വളര്‍ത്തുന്നതും. ലോകത്തിനു മുഴുവന്‍ അവരെ കുറിച്ച് വളരെ നന്നായി അറിയാം- പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു. 

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് വികസനം ലഭ്യമാക്കുന്നതിന് വിഘാതമായി നിന്ന ആര്‍ട്ടിക്കിള്‍ 370 നോട് ഇന്ത്യ വിടപറഞ്ഞതായി മോദി പ്രംസഗത്തില്‍ പറഞ്ഞു. ഭീകരവാദികളും വിഘടനവാദികളും ആര്‍ട്ടിക്കിള്‍ 370 ഉപയോഗപ്പെടുത്തുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ എല്ലാവര്‍ക്കും തുല്യ അവകാശം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിക്കാനും മോദി മറന്നില്ല. താന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് തൊട്ടുമുമ്പത്തെ പ്രസംഗത്തില്‍ ട്രംപ് സൂചിപ്പിച്ചിരുന്നു.

 
 

 

 

content highlights: prime minister narendra modi at howdy modi

PRINT
EMAIL
COMMENT
Next Story

'തോക്കുകൊണ്ടടിച്ചു, പലര്‍ക്കും മുറിവേറ്റു'; നൈജീരിയയില്‍ മോചിതരായ പെണ്‍കുട്ടികള്‍ പറയുന്നു

"ഞങ്ങളില്‍ പലര്‍ക്കും പരിക്കേറ്റു. നടക്കാന്‍ കൂട്ടാക്കാതിരുന്നാല്‍ .. 

Read More
 

Related Articles

ട്രംപിന്റെ 'Filthy' പരാമർശത്തിനു പിന്നാലെ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി വീണ്ടും HowdyModi
Social |
News |
'ഹൗഡി മോദി' സംഘടിപ്പിച്ചിട്ടും... എച്ച്1 ബി വിസ നിഷേധിക്കുന്നതില്‍ ഒളിയമ്പുമായി പ്രിയങ്ക
Alappuzha |
ഹൗഡി മോദിയിൽ ഗാനം ആലപിച്ച് കുട്ടനാടിന്റെ മരുമകൾ
India |
ഹൗഡി മോദിയിൽ കുരുങ്ങി തരൂർ; അബദ്ധം പറ്റിയതെന്ന് കോൺഗ്രസ്
 
  • Tags :
    • Howdy Modi
More from this section
Nigeria Kidnappers free all abducted schoolgirls
'തോക്കുകൊണ്ടടിച്ചു, പലര്‍ക്കും മുറിവേറ്റു'; നൈജീരിയയില്‍ മോചിതരായ പെണ്‍കുട്ടികള്‍ പറയുന്നു
Man Walks Casually With Python In Hand, Parrot On Shoulder
കൈയില്‍ തൂക്കിപ്പിടിച്ച പെരുമ്പാമ്പ്, തോളത്ത് തത്ത, താളത്തില്‍ നടപ്പ്; യുവാവിന്റെ വീഡിയോ വൈറല്‍
Man proposes to girlfriend while skydiving
ആകാശമധ്യേ 'ഐ ലവ് യു'; പിന്നാലെ വിവാഹ അഭ്യര്‍ഥനയും; വൈറലായി സ്‌കൈഡൈവിങ് വീഡിയോ
world health organization
2021-ഓടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം - ലോകാരോഗ്യ സംഘടന
johnson
ജോണ്‍സണ്‍ & ജോണ്‍സന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.