കത്തിയാക്രമണത്തിൽ മരിച്ചവർക്കായി ഫ്രാൻസിലെ ഒരു പള്ളിയിൽ നടന്ന പ്രാർഥനയ്ക്കിടെ | Photo : AFP
പാരിസ്: ഫ്രാന്‍സിലെ ലിയോണില്‍ വൈദികന് നേര്‍ക്ക് വെടിവെച്ചയാളെന്ന് കരുതുന്ന അക്രമിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ചടങ്ങുകള്‍ക്ക് ശേഷം പള്ളി അടക്കുന്നതിനിടെയാണ് ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികന് അജ്ഞാതന്റെ വെടിയേറ്റത്. വെടിവെച്ചയുടനെ അക്രമി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെങ്കിലും ഇയാളെ പിന്നീട് പിടികൂടിയതായി ലിയോണ്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിക്കോളാസ് ജാക്വിറ്റ് അറിയിച്ചു.
നോത്രദാം പള്ളിയില്‍ നടന്ന കത്തിയാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് ജനങ്ങള്‍ മോചിതരാകുന്നതിനിടെയാണ് വൈദികനായ നിക്കോളാസ് കാകാവെലാകിയ്ക്ക് നേരെ രണ്ട് തവണ വെടിവെയ്പുണ്ടായത്. അമ്പത്തിരണ്ടുകാരനായ ഇദ്ദേഹം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തയാളുടെ കയ്യില്‍ നിന്ന് ആയുധമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
മാനുഷിക തത്വങ്ങള്‍ക്കെതിരെയുള്ള ഭീകരതയാണിതെന്ന് സംഭവത്തെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ആര്‍ച്ച് ബിഷപ് ലെറോനിമോസ് അപലപിച്ചു. വ്യക്തിസ്വാതന്ത്രത്തിനും മതവിശ്വാസസ്വാതന്ത്ര്യത്തിനുമെതിരെ ആക്രമണത്തിന്റെയും കൊലപാതകത്തിന്റെയും മാര്‍ഗങ്ങളാണ് അസഹിഷ്ണരും മതഭ്രാന്തന്മാരുമായ അക്രമകാരികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതനിന്ദ ആരോപിച്ച് പാരീസില്‍ അധ്യാപകനെ കഴുത്തറുത്ത് കൊന്നതിന് പിന്നാലെയാണ് നീസിലെ പള്ളിയ്ക്ക് സമീപം രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയത്. ഇതില്‍ ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റ് രണ്ട് പേരെ കുത്തിയുമാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ബ്രഹിം ഐസേവി എന്ന 21-കാരനായ ടുണീഷ്യന്‍ അഭയാര്‍ഥിയെ വ്യാഴാഴ്ച സംഭവസ്ഥലത്ത് വെച്ചു തന്നെ പോലീസ് വെടിവെച്ചു വീഴ്ത്തിയിരുന്നു.
അധ്യാപകനെ വധിച്ച സംഭവത്തെ തുടര്‍ന്ന് വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നിയമപരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞിരുന്നു. മാക്രോണിന്റെ ചില പ്രതികരണങ്ങള്‍ക്കെതിരെ അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
കൊറോണവ്യാപന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഫ്രാന്‍സില്‍ രണ്ടാം ഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നീസിലെ ആക്രമത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ പള്ളികളില്‍ സൈനിക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Priest Shot Outside French Church, Suspect Arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..