വാഷിങ്ടണ്‍: അമേരിക്കയില്‍ ജോ ബൈഡനും കമലാ ഹാരിസും വിജയത്തിനടുത്തെത്തുകയും തിരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് ഡൊണാള്‍ഡ് ട്രംപ് നിയമനടപടിയ്ക്കൊരുങ്ങുകയും ചെയ്യുന്നതിനിടെ ട്രംപിന്റെ ആത്മീയോപദേഷ്ടാവിനെതിരെ പരിഹാസത്തിന്റെ പെരുമഴ.
തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രസിഡന്റിന്റെ ആത്മീയോപദേഷ്ടാവായ പൗല വൈറ്റ് പ്രത്യേക സുവിശേഷയോഗം നടത്തിയിരുന്നു. പ്രാര്‍ഥനയുടെ വീഡിയോ ട്വിറ്ററില്‍ സാമാന്യം നല്ല രീതിയില്‍ പ്രചരിക്കുകയും ചെയ്തു. ട്രംപിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ മാലാഖമാര്‍ പുറപ്പെട്ടതായും പൗല പ്രാര്‍ഥനയ്ക്കിടെ പറഞ്ഞു.
വരിവരിയായി നില്ക്കുന്ന എതിരാളികള്‍ക്കെതിരെ വിജയത്തിന്റെ കാഹളം കേള്‍ക്കാമെന്നും ആഫ്രിക്കയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും മാലാഖമാര്‍ എത്തുമെന്നും പൗല പ്രാര്‍ഥനയ്ക്കിടെ പറഞ്ഞു. ട്രംപിനെ പരാജയപ്പെടുത്താനുള്ള പൈശാചിക ഗൂഢാലോചന പരാജയപ്പെടുമെന്നും പൗല പറഞ്ഞു.
Presidential spiritual adviser Paula White is currently leading an impassioned prayer service in an effort to secure Trump's reelection. pic.twitter.com/hCSRh84d6g
— Right Wing Watch (@RightWingWatch) November 5, 2020
ഏറ്റവുമധികം പരിഹാസം കമന്റുകളുടെ രൂപത്തിലെത്തിയത് മാലാഖമാരുടെ വരവിനെ കുറിച്ചാണ്. പൗലയ്ക്ക് വേണ്ടി ആരെങ്കിലും പ്രാര്ഥിക്കണമേയെന്നായി ഒരാളുടെ കമന്റ്. സുവിശേഷത്തിനിടെ പൗല പറയുന്ന ചില വാക്കുകള്‍ മാലാഖമാരുടെ ഭാഷയില്‍ മൊഴിഞ്ഞ മന്ത്രങ്ങളാണെന്ന് മറ്റൊരാള്‍ പരിഹസിച്ചു. ട്രംപിനെതിരെയുള്ള ട്രോളുകളും കമന്റ് ബോക്സില്‍ നിറഞ്ഞു.
2016-ലെ തിരഞ്ഞെടുപ്പ് കാലത്താണ് പൗല ട്രംപിനായി സുവിശേഷപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഔദ്യോഗികമായി തന്നെ ഇവര്‍ പ്രസിഡന്റിന്റെ ആത്മീയോപദേഷ്ടാവായി ചുമതലയേറ്റു.
Content Highlights: Presidential spiritual adviser Paula White trolled for prayer service to secure Trump's re-election