ജോ ബൈഡൻ ബിരുദ ദാന ചടങ്ങിൽ, വീണ ബൈഡനെ ഉദ്യോഗസ്ഥർ സഹായിക്കുന്നു | Photo: AFP, AP
വാഷിങ്ടണ്‍: കോളറാഡോയിലെ യു.എസ്. എയര്‍ ഫോഴ്‌സ് അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വേദിയില്‍ തട്ടിവീണു. അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന്‍ വീഴുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
വ്യാഴാഴ്ചയായിരുന്നു സംഭവം. അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് ഹസ്തദാനം നല്‍കിയും അഭിവാദനം ചെയ്തും ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈഡന്‍ വേദിയില്‍ തട്ടിവീണത്. തുടര്‍ന്ന് ഒരു എയര്‍ ഫോഴ്‌സ് ഓഫീസറും യു.എസ്. സീക്രട്ട് സര്‍വീസിലെ രണ്ട് ഉദ്യോഗസ്ഥരും ബൈഡനെ സഹായിക്കാനായി ഓടിയെത്തി.
അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എണ്‍പതുകാരനായ ബൈഡന്‍. ബൈഡനും മറ്റ് പ്രസംഗകര്‍ക്കും വേണ്ടി വേദിയില്‍ ടെലിപ്രോംപ്റ്റര്‍ വെച്ചിരുന്നു. ഈ ടെലിപ്രോംപ്റ്ററിന് പിന്തുണ നല്‍കാന്‍, നിലത്തുവെച്ചിരുന്ന വസ്തുവില്‍ തട്ടിയാണ് ബൈഡന്‍ വീണതെന്നാണ് വിവരം.
Content Highlights: president joe biden falls at us airforce academy graduation ceremony
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..