'റെഡ് സ്റ്റേറ്റും ബ്ലു സ്റ്റേറ്റുമില്ല ഇനി യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാത്രം' നന്ദി പറഞ്ഞ് ജോ ബൈഡന്‍


'ഈ വലിയ രാജ്യത്തെ നയിക്കാന്‍ എന്നെ തിരഞ്ഞെടുത്തതില്‍ നന്ദിപറയുന്നു. വലിയ വിജയമാണ് നിങ്ങള്‍ സമ്മാനിച്ചത്. 74 മില്ല്യണ്‍ വോട്ട് എന്ന വളരെ വ്യക്തമായ വിജയമാണത്. '

ജോ ബൈഡൻ | Photo: Twitter@JoeBiden

വാഷിങ്ടണ്‍: രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റ് ആയിരിക്കും താനെന്ന് നിയുക്ത പ്രസിഡന്റ് യുഎസ് ജോ ബൈഡന്‍. 'ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാന്‍, നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആയി കാണുന്നയാള്‍. രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും' ജോ ബൈഡന്‍ പറഞ്ഞു.

ഈ വലിയ രാജ്യത്തെ നയിക്കാന്‍ എന്നെ തിരഞ്ഞെടുത്തതില്‍ നന്ദിപറയുന്നു. വലിയ വിജയമാണ് നിങ്ങള്‍ സമ്മാനിച്ചത്. 74 മില്യണ്‍ വോട്ടിന്റെ വളരെ വ്യക്തമായ വിജയമാണത്.

ട്രംപിന് വോട്ട് ചെയ്തവര്‍ക്കുള്ള നിരാശ എനിക്ക് മനസ്സിലാക്കാനാവും. ഞാനും രണ്ട് തവണ പരാജയപ്പെട്ടിരുന്നു. ഇത്തവണ നമുക്ക് പരസ്പരം അവസരം നല്‍കാം.

രാജ്യത്ത് നീതിയും മര്യാദയും നടപ്പാക്കാനായാണ് രാജ്യം ഞങ്ങളെ തിരഞ്ഞെടുത്തതെന്ന് വിശ്വസിക്കുന്നു. ഇത് നടപ്പിലാക്കാന്‍ ഡെമോക്രോറ്റുകളേയും റിപ്പബ്ലിക്കന്മാരേയും തുടങ്ങി എല്ലാവരേയും ക്ഷണിക്കുന്നു.

ഈ രാത്രിയില്‍ ലോകം മുഴുവന്‍ അമേരിക്കയെ നിരീക്ഷിക്കുകയാണ്. അമേരിക്ക ലോകത്തിന് തന്നെ മാതൃകയാവും. ശക്തിയുടെ മാതൃകയായല്ല, നമ്മുടെ മാതൃക എത്രത്തോളം ശക്തമാണെന്നാണ് നാം കാണിക്കേണ്ടത്. നമുക്കൊന്നായി നിന്നുകൊണ്ട് ഏറ്റവും മികച്ചതാവാന്‍ പ്രയത്‌നിക്കാം.

റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍, ഡെമോക്രാറ്റുകള്‍, സ്വതന്ത്രര്‍, കണ്‍സര്‍വേറ്റീവുകള്‍, യുവാക്കള്‍, ഗ്രാമീണര്‍, സ്വവര്‍ഗാനുരാഗികള്‍, ഭിന്നലിംഗക്കാര്‍, വെള്ളക്കാര്‍, ലാറ്റിനോകള്‍, ഏഷ്യന്‍, അമേരിക്കനുകള്‍ എന്നുതുടങ്ങി ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വൈവിധ്യമായ സഖ്യത്തെയാണ് ഞങ്ങള്‍ ചേര്‍ത്തുനിര്‍ത്തിയത്. അതില്‍ തനിക്ക് അഭിമാനമുണ്ട്. ഇത് തന്നെയാണ് യഥാര്‍ഥത്തില്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: President elect Joe Biden address US


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


India vs South Africa 2nd t20 at Guwahati live updates

3 min

മില്ലറുടെ സെഞ്ചുറിയും രക്ഷിച്ചില്ല; നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ആദ്യ ടി20 പരമ്പ

Oct 2, 2022

Most Commented