ഫ്രാൻസിസ് മാർപാപ്പ | Photo: AFP
റോം: ശ്വസനസംബന്ധിയായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍പാപ്പയ്ക്ക് ശ്വസനനാളിയിൽ അണുബാധ ഉണ്ടെന്നും കുറച്ചുദിവസം ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരുമെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.
86-കാരനായ മാര്‍പാപ്പയ്ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും എന്നാല്‍ കോവിഡ് പോസിറ്റീവ് അല്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മാര്‍പാപ്പയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഈസ്റ്റര്‍വാരത്തിന് മുന്നോടിയായി പങ്കെടുക്കേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമായ നിരവധി പരിപാടികള്‍ മാര്‍പാപ്പയ്ക്കുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് ഏറെ തിരക്കുള്ള സമയമാണിത്. പ്രാര്‍ഥനാചടങ്ങുകള്‍ കൂടാതെ ഏപ്രില്‍ മാസം അവസാനത്തോടെ ഹംഗറി സന്ദര്‍ശനവും അദ്ദേഹത്തിന്റെ യാത്രാപദ്ധതിയിലുണ്ട്.
Content Highlights: pope francis hospitalised
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..