സെന്റ് ബസലിക്കയിൽ കുർബാനയ്‌ക്കെത്തിയ ഫ്രാൻസിസ് മാർപ്പാപ്പ | ഫോട്ടോ: AFP
വത്തിക്കാന്‍: സമ്പത്തിനും അധികാരത്തിനും വേണ്ടി മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ ബലിയാടാകുന്നത് കുട്ടികളുള്‍പ്പടെയുള്ള ദുര്‍ബല വിഭാഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സെന്റ്. പീറ്റേഴ്സ് ബസലിക്കയില്‍ തടിച്ചുകൂടിയ ഏഴായിരത്തോളം വിശ്വാസികള്‍ക്കു മുന്നില്‍ ക്രിസ്മസ് സന്ദേശം പങ്കുവെയ്ക്കുകയായിരുന്നു മാര്‍പ്പാപ്പ. റഷ്യ-യുക്രൈന്‍ യുദ്ധത്തെയും മറ്റു സംഘര്‍ഷങ്ങളേയും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം.
എത്രയെത്ര യുദ്ധങ്ങള്‍ നമ്മള്‍ കണ്ടു, അതില്‍ ഇരയാക്കപ്പെടുന്നത് അധികാരം കയ്യിലില്ലാത്ത ദുര്‍ബലരാണ്. മൃഗങ്ങള്‍ അവരുടെ തൊഴുത്തില്‍ ഭക്ഷണം കണ്ടെത്തുമ്പോള്‍ മനുഷ്യര്‍ അന്യന്റെ സമ്പത്തു പോലും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. അധികാരത്തിനു വേണ്ടി പോരടിക്കുന്നു, മാർപാപ്പ പറഞ്ഞു.
പണത്തിനും അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള രക്തചൊരിച്ചിലില്‍ ബലിയാടാകുന്നത് നിരവധി കുഞ്ഞുങ്ങളാണ്. എത്ര കുട്ടികള്‍ അനാഥരായി, എത്രയോ കുഞ്ഞുങ്ങള്‍ക്ക് ഈ ഭൂമിയില്‍ ജനിച്ചു വീഴാനുള്ള അവകാശം നഷ്ടപ്പെട്ടു. അധികാരത്തിനു വേണ്ടിയുള്ള അത്യാര്‍ത്തി മാറ്റിവെച്ച് സമാധാനം ഊട്ടിയുറപ്പിക്കണമെന്നും മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
Content Highlights: pope francis christmas message, he condemns human hunger for wealth and power
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..