സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന സംസ്കാര ചടങ്ങിൽ നിന്ന് |ഫോട്ടോ:AFP
വത്തിക്കാന്‍ സിറ്റി: സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു. അന്ത്യശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്.
.jpg?$p=ba74bb6&&q=0.8)
സംസ്കാര ചടങ്ങിന് സാക്ഷിയാകാന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ വത്തിക്കാനിലെത്തിയിരുന്നു. കേരള കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും ചടങ്ങില്‍ സംബന്ധിച്ചു.
.jpg?$p=1d8a12a&&q=0.8)
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചുവന്ന വസ്ത്രം ധരിച്ച കര്‍ദ്ദിനാള്‍മാരും കന്യാസ്ത്രീകളും വൈദികരും 50000- ഓളം വിശ്വാസികളും സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയിരുന്നു.
.jpg?$p=6894dcd&&q=0.8)
മുട്ടുവേദനയെ തുടര്‍ന്ന് വീല്‍ചെയറിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുന്നുകൊണ്ടാണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. സ്ഥാനം ത്യജിച്ച ഒരു മാര്‍പാപ്പയുടെ സംസ്കാരത്തിന് മറ്റൊരു മാര്‍പാപ്പ നേതൃത്വം കൊടുക്കുന്ന അപൂര്വ്വതകൂടിയുണ്ടായിരുന്നു ചടങ്ങിന്.
Content Highlights: Pope and 50,000 mourners say farewell to Benedict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..