അമീനിയുടെ ശവകുടീരത്തില്‍ തടിച്ചുകൂടിയവർക്കുനേരെ വെടിവെപ്പും അറസ്റ്റും; ഇറാനില്‍ പ്രതിഷേധം ശക്തം


ആയിചി കബറിസ്ഥാനിലേക്ക് നടന്ന റാലിയിൽ തലമറയ്ക്കാതെ വാഹനത്തിനുമുകളിൽ കയറിനിന്നുപോകുന്ന യുവതി | ഫോട്ടോ: എ.എഫ്.പി.

ടെഹ്‌റാന്‍: ഇറാനില്‍ ഔദ്യോഗിക സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്‌സ അമിനിയുടെ 40-ാം ചരമിദിനത്തില്‍ പോലീസ് വെടിവെപ്പ്. ചരമദിനം ആചരിക്കാന്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആളുകള്‍ക്ക് നേരെ പോലീസ് വെടിവെക്കുകയായിരുുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അമീനിയുടെ ജന്മനാടായ പടിഞ്ഞാറന്‍ ഇറാനിലെ സാഖേസിലുള്ള ആയിചി കബറിസ്ഥാനിലേക്ക് നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ ശിരോവസ്ത്രം വലിച്ചെറിഞ്ഞ്, ഏകാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ശവകുടീരത്തില്‍ തടിച്ചുകൂടിയവർക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

വെടിവെപ്പില്‍ മരണം ഉണ്ടായിട്ടുണ്ടോ എന്നതും എത്രപേർക്ക് പരിക്കേറ്റു എന്നതും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. മഹ്സ അമിനിയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. അമീനി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങുകളില്‍ രാജ്യത്തിന്റെ പലയിടത്തും പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

സെപ്തംബര്‍ 17നായിരുന്നു മഹ്സ അമിനി എന്ന 22 വയസ്സുകാരി പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണ് മഹ്സയെ ടെഹ്റാനില്‍നിന്ന് ഇറാനിലെ 'സദാചാര പോലീസ്' ആയ 'ഗഷ്തെ ഇര്‍ഷാദ്' അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്സ മരണപ്പെട്ടു. പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.

Content Highlights: mahsa amini, iran, protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented