സാര്‍ക്ക് രാജ്യങ്ങള്‍ കോവിഡ് 19 എമര്‍ജന്‍സി ഫണ്ട് രൂപവത്കരിക്കണമെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി


സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളില്‍നിന്ന് ശക്തമായ പിന്തുണയാണ് മോദിയുടെ നിര്‍ദ്ദേശത്തിന് ലഭിച്ചത്.

Photo - ANI

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കോവിഡ് 19 എമര്‍ജന്‍സി ഫണ്ട് രൂപവത്കരിക്കണമെന്ന നിര്‍ദ്ദേശം സാര്‍ക്ക് രാജ്യങ്ങള്‍ക്ക് മുന്നില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫണ്ടിലേക്ക് ഇന്ത്യ പത്ത് മില്യണ്‍ (ഒരുകോടി) അമേരിക്കന്‍ ഡോളര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണയെ നേരിടുന്നതിനുള്ള സംയുക്ത നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ആശയവിനിമയം നടത്തവെയാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളില്‍നിന്ന് ശക്തമായ പിന്തുണയാണ് മോദിയുടെ നിര്‍ദ്ദേശത്തിന് ലഭിച്ചത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വൈറസ് ബാധ തടയുന്നതിനുള്ള ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുവായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേല്‍നോട്ടം വഹിക്കാമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കി. ഇന്ത്യയില്‍ എത്തുന്നവരെ ജനുവരി മധ്യത്തില്‍തന്നെ പരിശോധനയ്ക്ക് വിധേയരാക്കിത്തുടങ്ങി. യാത്രാ നിയന്ത്രണങ്ങളും പിന്നീട് ഏര്‍പ്പെടുത്തി. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്.

1400ഓളം ഇന്ത്യക്കാരെ വിവിധ രാജ്യങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. മറ്റുരാജ്യങ്ങളിലെ പൗരന്മാര്‍ക്കും സഹായങ്ങള്‍ നല്‍കി. സാര്‍ക്ക് രാജ്യങ്ങളിലെ ജനങ്ങള്‍ പരസ്പരം ബന്ധമുള്ളവരാണ്. അതിനാല്‍ വൈറസ് ബാധ നേരിടുന്നതിന് സംയുക്ത നടപടിക്രമങ്ങള്‍ സ്വീകരിക്കണെമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപാക്‌സ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതെ ഷെറിങ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, പാകിസ്താന്‍ പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് (ആരോഗ്യം) സഫര്‍ മിര്‍സ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: PM Narendra Modi COVID emergency fund SAARC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented