ജി 20 ഉച്ചകോടി: ബാലിയിൽ അത്താഴവിരുന്നിൽ സൗഹൃദം പങ്കിട്ട് മോദിയും ഷി ജിൻ പിങ്ങും | വീഡിയോ


ലോകത്തെ പ്രധാന സാമ്പത്തികശക്തികളായ 19 രാഷ്ട്രങ്ങളുടെ ഭരണാധികാരികളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുക്കുന്ന ദ്വിദിന സമ്മേളനത്തിനായാണ് പ്രധാനമന്ത്രി ബാലിയിൽ എത്തിയത്.

നരേന്ദ്ര മോദിയും ഷി ജിൻ പിങ്ങും ബാലിയിൽ | Photo: ANI

ജക്കാര്‍ത്ത: ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴവിരുന്നിനിടെ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റേയും സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റേയും വീഡിയോ പുറത്തുവന്നു. ഇന്‍ഡൊനീഷ്യയുടെ പ്രസിഡന്റ് ജോകോ വിഡോഡോ ആയിരുന്നു അത്താഴവിരുന്നിന് ആതിഥേയത്വം വഹിച്ചത്‌.

പരമ്പരാഗത വേഷത്തിലാണ് ഇരുവരും അത്താഴവിരുന്നിനെത്തിയത്. ബുധനാഴ്ച വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് വിവരം. എന്നാൽ ചൈനീസ് പ്രസിഡന്റുമായി ചർച്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല.2020-ൽ കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ അതിർത്തി പ്രശ്നങ്ങൾക്ക് ശേഷം ഇരു നേതാക്കളും തമ്മിൽ സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. ഇതിന് മുമ്പ് സെപ്റ്റംബറിൽ നടന്ന ഷാങ്‌ഹായ്‌ ഉച്ചകോടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. എന്നാൽ അവിടെ നിന്നുള്ള ദൃശ്യങ്ങളിൽ ഹസ്തദാനം ചെയ്യുന്നതോ സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റേയോ ദൃശ്യങ്ങളൊന്നും തന്നെ പുറത്തു വന്നിരുന്നില്ല.

ലോകത്തെ പ്രധാന സാമ്പത്തികശക്തികളായ 19 രാഷ്ട്രങ്ങളുടെ ഭരണാധികാരികളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുക്കുന്ന ദ്വിദിന സമ്മേളനത്തിനായാണ് പ്രധാനമന്ത്രി ബാലിയിൽ എത്തിയത്. ഉഭയകക്ഷി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്.

Content Highlights: PM Modi, Xi Jinping Shake Hands At G20 Dinner

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented