അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഇമ്രാൻ ഖാൻ


പാക് മണ്ണിൽ വളരാൻ അനുവദിച്ച ഭീകര സംഘടനയാണ് താലിബാൻ എന്ന അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മറുടെ പ്രസ്താവനയെത്തുടർന്നാണ് പാക് പ്രധാനമന്ത്രിയുടെ പരാമർശം.

ഇമ്രാൻ ഖാൻ | Photo: AFP

താഷ്കെന്റ്: അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'മധ്യ-ദക്ഷിണ ഏഷ്യ പ്രാദേശിക ബന്ധം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ ഉസ്ബക്കിസ്ഥാനിൽനടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വെച്ചായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം.

താലിബാനുമായുള്ള സമാധാനപരമായ ചർച്ചയ്ക്ക് വേണ്ടി എല്ലാവിധ ശ്രമങ്ങളും നടത്തിവരികയാണ്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിലവിൽ സംഭവിക്കുന്ന കാര്യങ്ങളിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പ്രസിഡന്റ് അശ്റഫ് ഘാനിയും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇമ്രാൻ ഖാൻ ഉസ്ബക്കിസ്ഥാനിലെത്തിയത്.

കലാപത്തിൽ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താൻ. കഴിഞ്ഞ 15 വർഷത്തിനിടെ 70,000-ല്‍ അധികം പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്. അയൽ രാജ്യമെന്ന നിലയിൽ അഫ്ഗാനിസ്ഥാൻ ഞങ്ങളുടെ സഹോദരന്മാരാണ്. അവിടെ സമാധാനം പുലരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ സമാധാനപരമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പ് ഉണ്ടാകണം. അതിന് വേണ്ടി വിശദമായ ചർച്ച നടക്കേണ്ടതുണ്ടെന്നും അയൽ രാജ്യങ്ങളായ ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാന്‍, ഇറാൻ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ അഫ്ഗാനിൽ സമാധാനം പുലരാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

പാക് മണ്ണിൽ വളരാൻ അനുവദിച്ച ഭീകര സംഘടനയാണ് താലിബാൻ എന്ന അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മറുടെ പ്രസ്താവനയെത്തുടർന്നാണ് പാക് പ്രധാനമന്ത്രിയുടെ പരാമർശം. താലിബാന് പാകിസ്താൻ ചെയ്യുന്ന ധനസഹായം നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Content highlights: PM Imran khan tells Ashraf Ghani unfair to blame Pakistan for Afghanistan situation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented