വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ നല്‍കുന്ന ആദരവിനെ പ്രശംസിച്ച് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ്.
'ഈ ഹീറോകള്‍ രാപകലില്ലാതെ അവരുടെ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ഇന്ത്യ സ്വീകരിക്കുന്ന പദ്ധതികള്‍ കൂടുതല്‍ പ്രശംസനീയമാണ് ' - പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സിനെ ഉദ്ധരിച്ച് ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സ് ട്വീറ്റ് ചെയ്തു.
Pleased to see #India is taking additional steps to protect healthcare workers on the front lines combating #COVID19. These heroes are working tirelessly to protect their communities. AGW
— State_SCA (@State_SCA) April 24, 2020
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കുകയും ഏഴ് വര്‍ഷം വരെ തടവും ലഭിക്കുന്നതായാണ് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്.
കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസരിച്ച് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ, അക്രമത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം വരെ പിഴ ഈടാക്കാനും പുതിയ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Content Highlights: pleased to see india's step to protect health workers says US diplomat Alice Wells