അമേരിക്കയില്‍ 12-15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി 


12-15 വയസ്സിനിടയിലുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഫൈസർ വാക്സിൻ മികച്ച ഫലം നൽകിയതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.

ഫൈസർ വാക്‌സിൻ | Photo:AFP

വാഷിങ്ടൺ: അമേരിക്കയിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുമതി നൽകിയത്. 12-15 വയസ്സിനിടയിലുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഫൈസർ വാക്സിൻ മികച്ച ഫലം നൽകിയതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.

വാക്സിൻ കുത്തിവെപ്പിനുള്ള ഫെഡറൽ വാക്സിൻ ഉപദേശക സമിതിയുടെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയ ഉടൻ 12-15 വയസിന് ഇടയിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കും. 16 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അമേരിക്ക നേരത്തെ അനുമതി നൽകിയിരുന്നു.

കോവിഡിനെതിരേയുള്ള പോരാട്ടത്തിലെ നിർണായക നിമിഷമാണിതെന്ന് ഫൈസർ സീനിയർ വൈസ് പ്രസിഡന്റ് ഡോ. ബിൽ ഗ്രൂബെർ പറഞ്ഞു. കോവിഡിനെതിരേയുള്ള പോരാട്ടത്തിലെ സുപ്രധാന ഘട്ടമാണിതെന്നാണ് എഫ്ഡിഎ കമ്മീഷണർ ജാനറ്റ് വുഡ്കോക്ക് അഭിപ്രായപ്പെട്ടത്.

ഫൈസർ വാക്സിൻ സുരക്ഷിതമാണെന്നും 12-15 വയസിന് ഇടയിലുള്ള 2000 വൊളണ്ടിയർമാരായ കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച സുരക്ഷ വാക്സിൻ നൽകിയെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മുൻകാലങ്ങളിൽ നടത്തിയ പഠനങ്ങളിൽ ചെറുപ്പക്കാരിലുള്ളതിനേക്കാൾ ഉയർന്ന അളവിൽ വൈറസിനെതിരേയുള്ള ആന്റിബോഡി കുട്ടികളിൽ ഉണ്ടായിട്ടുണ്ടെന്നും ഗവേഷകർ കണ്ടെത്തി.

12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കാനഡയിലാണ് ആദ്യം വാക്സിനേഷൻ ആരംഭിച്ചത്. മറ്റുരാജ്യങ്ങളിലും കുട്ടികൾക്ക് വാക്സിൻ നൽകാൻ ഫൈസർ-ബയോണ്‍ടെക് കമ്പനി അനുമതി തേടിയിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മറ്റ് കോവിഡ് വാക്സിൻ നിർമാതാക്കളും കുട്ടികളുടെ വാക്സിനേഷനുള്ള അന്തിമഘട്ട പരീക്ഷണങ്ങളിലാണ്.

content highlights:Pfizer Covid-19 Vaccine Expanded to US Children as Young as 12

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented