ഗര്‍ഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പ്രസവം; അമ്പരന്ന് 23-കാരി


Representative Image | Photo: Canva.com

ന്യൂയോര്‍ക്ക്: മാസങ്ങളായി തുടരുന്ന ക്ഷീണവും തലകറക്കവും അധികരിക്കുകയും പാദങ്ങളില്‍ നീരുവരികയും ചെയ്തതിനെ തുടര്‍ന്നാണ് നെബ്രാസ്‌ക സ്വദേശിയായ പേറ്റണ്‍ സ്റ്റോവര്‍ എന്ന ഇരുപത്തിമൂന്നുകാരി ഡോക്ടറെ കാണാനെത്തിയത്. അധ്യാപനവൃത്തി ആരംഭിച്ചിട്ട് അധികകാലമാകാത്തതിനാല്‍ ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് സുഖക്കേടിന് കാരണമെന്നാണ് പേറ്റണ്‍ കരുതിയത്. എന്നാല്‍ പരിശോധനക്കൊടുവില്‍ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചതുകേട്ട് പേറ്റണ്‍ അമ്പരന്നു.

രണ്ട് തവണ പരിശോധന നടത്തിയ ശേഷമാണ് പേറ്റണ്‍ ഗര്‍ഭിണിയാണെന്ന കാര്യം ഡോക്ടര്‍ ഉറപ്പിച്ചത്. ഒന്നുകൂടി ഉറപ്പാക്കാന്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്താമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. സ്‌ക്രീനില്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍ പറഞ്ഞതോടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം പേറ്റണ്‍ വിശ്വസിച്ചത്. പെട്ടെന്ന് ഒരു കുഞ്ഞുണ്ടാകുന്നതിനെ കുറിച്ച് പേറ്റണും ബോയ്ഫ്രണ്ട് ട്രാവിസ് കോയെസ്‌റ്റേഴ്‌സിനും പദ്ധതിയുണ്ടായിരുന്നില്ല. എന്നാല്‍, കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുണ്ടാകാന്‍ പോകുന്നെന്ന വിവരം ഇരുവർക്കും ആഹ്‌ളാദം പകര്‍ന്നു.



എന്നാല്‍, ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദം അധികമാകുന്ന പ്രി എക്ലാംപ്‌സിയ എന്ന അവസ്ഥയിലാണ് പേറ്റണ്‍ എന്നും വൃക്കകളും കരളും തകരാറിലാണെന്നും ഡോക്ടര്‍ കണ്ടെത്തി. എത്രയും വേഗം പ്രസവം നടന്നില്ലെങ്കില്‍ മറ്റ് അവയവങ്ങളേയും ഇത് ബാധിക്കുമെന്നും അമ്മയുടെയും കുഞ്ഞിന്റേയും ജീവന്‍ അപകടത്തിലാകുമെന്നും ഡോക്ടര്‍ അറിയിച്ചു. തുടർന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍ അപകടം ഒഴിവാക്കുകയായിരുന്നു.

അങ്ങനെ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പേറ്റണ്‍ അമ്മയായി. ഗര്‍ഭകാലം പൂര്‍ത്തിയാകാന്‍ പത്ത് ആഴ്ച ബാക്കി നില്‍ക്കെയാണ് കാഷ് എന്ന ആണ്‍കുഞ്ഞിന്റെ ജനനം. നാല് പൗണ്ടാണ് (1.8 കിലോഗ്രാം) കാഷിന്റെ ശരീരഭാരം. കുഞ്ഞിനും അമ്മയ്ക്കും നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. അങ്ങനെ നിനച്ചിരിക്കാതെ അമ്മയുമച്ഛനുമായതിന്റെ സന്തോഷത്തിലാണ് പേറ്റണും ട്രാവിസും.

Content Highlights: Peyton Stover Delivers,Baby Boy,Just 48 Hours,After Finding Out,She Was Pregnant,Travis Koesters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented