ഇസ്ലാമാബാദ്: ഒസാമ ബിന്ലാദന്, അയ്മന് അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയവര്‍ പാകിസ്താന്റെ ഹീറോകളായിരുന്നുവെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിന് കശ്മീരികളെ പാകിസ്താനില്‍ പരിശീലിപ്പിച്ചിരുന്നതായും മുഷറഫ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളാണെന്നും അഭിമുഖത്തില്‍ മുഷറഫ് പറയുന്നു.
പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹത്തുള്ള ബാബറാണ് അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അഭിമുഖം എന്നെടുത്താതാണെന്ന് വ്യക്തമല്ല. പാകിസ്താനിലെത്തുന്ന കശ്മീരികളെ ആദരവോട് കൂടിയാണ് വരവേറ്റിരുന്നത്. തങ്ങള്‍ അവര്‍ക്ക് പിന്തുണയും പരിശീലനവും നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്ന മുജാഹിദീനുകളായിട്ടാണ് അവരെ തങ്ങള്‍ പരിഗണിച്ചിരുന്നതെന്നും മുഷറഫ് അഭിമുഖത്തില്‍ പറയുന്നു.
ഒസാമ ബിന്ലാദന്, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയ തീവ്രവാദികള്‍ പാകിസ്താന്റെ ഹീറോ ആയിരുന്നെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. കശ്മീരില്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന പാകിസ്താന്റെ അവകാശവാങ്ങള്‍ പൊളിക്കുന്നതാണ് മുഷറഫിന്റെ വെളിപ്പെടുത്തലുകള്‍.
Content Highlights: Pervez Musharraf Says "Osama bin Laden Was Pakistan's Hero"
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..