മുഷറഫ് ഉടന്‍ രാജ്യത്ത് തിരിച്ചെത്തണമെന്ന് പാക് സുപ്രീംകോടതി


തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പെഷവാര്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മുഷറഫ് നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനകം കോടതിയില്‍ ഹാജരാകാത്തപക്ഷം നിയമാനുസൃതമായ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാമാബാദ്: ദുബായില്‍ കഴിയുന്ന പര്‍വെസ് മുഷറഫ് ഒരു ദിവസത്തിനകം പാകിസ്താനില്‍ തിരിച്ചെത്തണമെന്ന് ആരാജ്യത്തെ സുപ്രീംകോടതി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്ക് മുഷറഫ് നേരിട്ടെത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. സൈനിക കമാന്‍ഡോ ആയിരുന്ന വ്യക്തി സ്വന്തം രാജ്യത്തേക്കുവരാന്‍ ഭയക്കുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പെഷവാര്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മുഷറഫ് നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനകം കോടതിയില്‍ ഹാജരാകാത്തപക്ഷം നിയമാനുസൃതമായ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാകാമെന്ന വ്യവസ്ഥയില്‍ മുഷറഫിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാന്‍ മുഷറഫ് തയ്യാറായില്ല.

മുഷറഫിന് പാകിസ്താനില്‍ എത്തുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹത്തിന് മതിയായ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ബേനസീര്‍ ഭൂട്ടോ വധക്കേസ് വിചാരണ അടക്കമുള്ളവയുമായി ദുബായില്‍ കഴിയുന്ന മുഷറഫ് സഹകരിച്ചിരുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


menaka gandhi

2 min

കേരളത്തിലെ കാട്ടുപന്നി ഭീഷണി കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി. എം.പി. മേനകാ ഗാന്ധി

May 27, 2022

Most Commented