സാന്റാ മാർത്ത. File Photo: AFP
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതിയില്‍ താമസിച്ചിരുന്ന വത്തിക്കാൻ ജീവനക്കാരന്റെ കൊറോണ പരിശോധനാഫലം പോസിറ്റീവ്. വൈദികനായ ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല.
2013ല്‍ മാര്‍പാപ്പ പദത്തിലെത്തിയതിനു ശേഷം സാന്റാ മാര്‍ത്ത എന്ന അതിഥിമന്ദിരത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്നത്. 130 ഓളം മുറികളാണ് സാന്റാ മാര്‍ത്തയിലുള്ളത്. എന്നാല്‍ ഇതില്‍ പലതിലും താമസക്കാരില്ല.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എണ്‍പത്തിമൂന്നുകാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റ് മുഖാന്തരമാണ് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്.
content highlights: Person who lives in papal residence tests positive for Coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..