വാഷിംങ്ടണ്‍: ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് പാറക്കഷ്ണങ്ങള്‍ കുഴിച്ചെടുക്കാനുള്ള നാസയുടെ പെഴ്‌സിവീയറന്‍സ് റോവറിന്റെ ആദ്യ ശ്രമം പരാജയം. ഉപരിതലത്തില്‍ കുഴിച്ചു നോക്കിയെങ്കിലും പാറക്കഷ്ണങ്ങള്‍ റോവറിന് ശേഖരിക്കാനായില്ല.

റോവറിന് സമീപമുള്ള ചെറിയ കുഴിയുടേയും മണ്‍തിട്ടയുടേയും ചിത്രം വെള്ളിയാഴ്ചയാണ് അമേരിക്കന്‍ സ്‌പേസ് ഏജന്‍സി പുറത്തുവിട്ടത്. ചുവപ്പ് ഗ്രഹത്തില്‍ ഒരു റോബോട്ടിന്റെ ആദ്യ ദൗത്യം എന്നായിരുന്നു ചിത്രത്തിന് നല്‍കിയ വിശേഷണം. എന്നാല്‍ റോവര്‍ ഭൂമിയിലേക്ക് അയച്ച സാമ്പിളില്‍  പാറക്കഷ്ണങ്ങളില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

പ്രതീക്ഷ അവസാനിക്കുന്നില്ലെന്നും ഗവേഷണങ്ങള്‍ എല്ലാ കാലത്തും വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുബോച്ചന്‍പ്രസ്താവനയിറക്കി. ഭാവിയില്‍ പരീക്ഷണം വിജയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഫെബ്രുവരി 18നാണ് നാസയുടെ വമ്പന്‍ ദൗത്യമായ പെഴ്‌സിവീയറന്‍സ് ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ എത്തിയത്. ചൊവ്വയിലെ പാറക്കഷ്ണങ്ങള്‍ ശേഖരിച്ച ശേഷം 2030ല്‍ റോവര്‍ ഭൂമിയില്‍ തിരിച്ചെത്തും

content highlights: perseverance rover fails to collect rocks from mars