'പെര്‍മാഫ്രോസ്റ്റ്' ഉരുകുന്നു; വീടുകള്‍ക്ക് ഭീഷണി, റണ്‍വേ ചതുപ്പുനിലമായി, ആശങ്കയില്‍ ശാസ്ത്രജ്ഞര്‍


ആഗോള ശരാശരിയേക്കാള്‍ 2.8 മടങ്ങ് വേഗത്തിലാണ് റഷ്യയിൽ ചൂട് കൂടുന്നതെന്നാണ് കണക്കുകള്‍.

പ്രതീകാത്മക ചിത്രം | ചിത്രം: AP

മോസ്‌കോ: ചുരാപ്ഷയിലെ സൈബീരിയന്‍ സെറ്റില്‍മെന്റിലെ പഴയ വിമാനത്താവളം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉപയോഗശൂന്യമാണ്. വിമാനത്താവളത്തിന്റെ റണ്‍വേ ഇപ്പോള്‍ ഒരു ചതുപ്പുനിലമായി മാറിയിരിക്കുകയാണ്. റഷ്യയുടെ വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലുടനീളമുള്ള നഗരങ്ങളെയും പട്ടണങ്ങളെയും പോലെ തന്നെ ചുരാപ്ഷയും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് അനുഭവിക്കുന്നത്. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ കാരണം 'പെര്‍മാഫ്രോസ്റ്റ്' ഉരുകുന്നതാണ് ഈ നഗരങ്ങള്‍ക്ക് വിനയാകുന്നത്.

കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയില്‍ പൂര്‍ണ്ണമായും തണുത്തുറഞ്ഞുകിടക്കുന്ന നിലത്തെ അല്ലെങ്കില്‍ മണ്ണിനെയാണ് പെര്‍മാഫ്രോസ്റ്റ് എന്നു വിളിക്കുന്നത്. തണുത്തുറഞ്ഞ സ്ഥലങ്ങളാണെങ്കിലും പെര്‍മഫ്രോസ്റ്റില്‍ എപ്പോഴും മഞ്ഞുമൂടിക്കിടക്കില്ല. മണ്ണും കല്ലും മണലും മഞ്ഞുകട്ടകളാല്‍ ഉറച്ചിരിക്കുന്ന സ്ഥലങ്ങളാണ് പെര്‍ഫ്രോസ്റ്റ്. സ്ഥിരമായി മഞ്ഞുനിറഞ്ഞ ഇത്തരം ഭൂപ്രദേശങ്ങള്‍ സാധാരണയായി ഉയര്‍ന്ന പര്‍വതങ്ങളുള്ള പ്രദേശങ്ങളിലും ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങള്‍ക്ക് സമീപത്തായുമാണ് കാണപ്പെടുന്നത്. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റത്തില്‍ മണ്ണിലെ മഞ്ഞ് ഉരുകുന്നതാണ് ചതുപ്പ് നിലങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നത്. ചൂട് കൂടുമ്പോള്‍ ഇത് ഉരുകി ചതുപ്പ് നിലമായി മാറുന്നു.

പ്രദേശത്ത് വീടുകള്‍ ചതുപ്പില്‍ മുങ്ങിത്താഴുകയാണ്. പൈപ്പ് ലൈനുകളും സംഭരണ കേന്ദ്രങ്ങളും ഭീഷണി നേരിടുകയാണ്. റോഡുകളാണെങ്കില്‍ നിരന്തരമായുണ്ടാകുന്ന തകര്‍ച്ചകള്‍ കാരണം തുടര്‍ച്ചയായുള്ള അറ്റകുറ്റപ്പണികളുടെ ആവശ്യം വര്‍ദ്ധിച്ചുവരികയാണ്.

ആഗോള ശരാശരിയേക്കാള്‍ 2.8 മടങ്ങ് വേഗത്തിലാണ് റഷ്യയില്‍ ചൂട് കൂടുന്നതെന്നാണ് കണക്കുകള്‍. ഉത്തരധ്രുവ പ്രദേശമായ സൈബീരിയയിലെ തണുത്തുറഞ്ഞ വൃക്ഷശൂന്യ സമതലമൈതാനങ്ങള്‍ ഉരുകുന്നത് ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലിന്‌ കാരണമാകുന്നു എന്നുള്ളതും ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ഇത് ആഗോളതാപനം തടയാന്‍ ലോകമെമ്പാടും നടക്കുന്ന ശ്രമങ്ങളെ ഗുരുതരമായി ബാധിച്ചേക്കുമെന്നും അവര്‍ ഭയപ്പെടുന്നു.

റഷ്യയുടെ 65 ശതമാനം ഭൂപ്രദേശവും പെര്‍മാഫ്രോസ്റ്റ് ആണെന്നത് എത്രത്തോളം വലിയ ഭീഷണിയാണ് റഷ്യ നേരിടുന്നത് എന്നുള്ളതിന്റെ വ്യാപ്തി വിളിച്ചോതുന്നതാണ്. 2050 ആകുമ്പോഴേക്കും റഷ്യയുടെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് 97 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം നേരിടേണ്ടി വരുമെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞനും യാകുത്സ്‌കസ് മെല്‍നിക്കോവ് പെര്‍മാഫ്രോസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മിഖായേല്‍ സെലെസ്ന്യാക് പറയുന്നു.

അന്തരീക്ഷത്തിലെ ചൂട് കൂടുന്നതോടെ പെര്‍മാഫ്രോസ്റ്റ് ഉരുകുകയും റോഡുകള്‍, വൈദ്യുതി വിതരണ ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍, ഓയില്‍ പൈപ്പ് ലൈനുകള്‍ എന്നിവയെല്ലാം ഗുരുതരമായി ബാധിക്കപ്പെടുകയും ചെയ്യുമെന്ന് പെര്‍മാഫ്രോസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ അലക്സാണ്ടര്‍ ഫിയോഡോറോവ് പറയുന്നു.

1960-കളിലും 1970-കളിലും സോവിയറ്റ് റഷ്യ ആര്‍ട്ടിക് പ്രദേശത്തേക്ക് തങ്ങളുടെ സാമ്രാജ്യം വികസിച്ചപ്പോള്‍ വിദൂരമായ വടക്ക്-കിഴക്ക് ഭാഗങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് സഹസ്രാബ്ദങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്ന പെര്‍മാഫ്രോസ്റ്റ് ഉറച്ചതാണെന്നും ഒരിക്കലും ഉരുകിപ്പോകില്ലെന്നുമുള്ള അനുമാനത്തോടെയാണ്. എന്നാല്‍ ആഗോളതാപനം വില്ലനായതോടെ സാഹചര്യം മറ്റൊന്നാകുകയായിരുന്നു.

10,000 ജനസംഖ്യയുള്ള ചുരാപ്ഷയില്‍ റണ്‍വേയടക്കം ചതുപ്പ് ആയി മാറിത്തുടങ്ങിയതോടെയാണ് 1990-കളില്‍ വിമാനത്താവളം അടച്ചുപൂട്ടിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. റഷ്യയിലുടനീളം, ഒന്നര കോടിയോളം ആളുകള്‍ പെര്‍മാഫ്രോസ്റ്റ് മേഖലകളില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ റഷ്യ വന്‍നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ ഈ മാറ്റം തടയാന്‍ റഷ്യയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് കണ്ടുതന്നെ അറിയേണ്ട ഒന്നാണ്.

Content highlights: Permafrost thaws in remote Russian regions; threat to infrastructure says scientists


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented